ഇന്‍ഡോനേഷ്യന്‍ കല്‍ക്കരി കുംഭകോണം; നഷ്ടം തിരിച്ചു പിടിക്കണം: വി ശിവദാസന്‍ എംപി

ഇന്‍ഡോനേഷ്യന്‍ കല്‍ക്കരി കുംഭകോണം വഴി പൊതുജനങ്ങള്‍ക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കണമെന്ന് വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില കൃത്രിമമായി വര്‍ധിപ്പിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ ഇന്ത്യയിലെ സാധാരണക്കാരെ കൊള്ളയടിക്കുകയാണ്. കൃത്രിമവിലക്കയറ്റമുണ്ടാക്കി വൈദ്യുതി വില വര്‍ധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കല്‍ക്കരി കമ്പനികളുടെ അഴിമതിക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് വി ശിവദാസന്‍ എംപി കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി രാജ് കുമാര്‍ സിങ്ങിന് കത്ത് നല്‍കി.

‘അദാനി ഗ്രൂപ്പ് തങ്ങളുടെ വിപണി മൂല്യത്തേക്കാള്‍ ബില്യണ്‍ കണക്കിന് ഡോളര്‍ കൂടുതല്‍ വിലയ്ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറക്കുമതി രേഖകളില്‍ സൂചിപ്പിച്ചിരിക്കുന്ന വില, കയറ്റുമതി ചെയ്യുമ്പോള്‍ ഉള്ള വിലയേക്കാള്‍ വളരെ കൂടുതലാണ്. ഉദാഹരണത്തിന് ഇന്തോനേഷ്യയില്‍ നിന്നും 1.9 മില്യണ്‍ ഡോളര്‍ വിലയ്ക്ക് കയറ്റുമതി ചെയ്ത കല്‍ക്കരി, ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയപ്പോള്‍ 4.3 മില്യണ്‍ ഡോളര്‍ വിലയുള്ളതായി മാറി. എന്നാല്‍ ഷിപ്പിംഗിനും ഇന്‍ഷുറന്‍സിനുമായി വരുന്ന ചിലവ് 42,000 ഡോളര്‍ മാത്രമാണ്.

ഈ ആരോപണങ്ങള്‍ ഒരു കമ്പനിയില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. 2011നും 2015 നും ഇടയില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതിയില്‍ 29,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് അനില്‍ ധിരുഭായ് അംബാനി ഗ്രൂപ്പ്, എസ്സാര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍, എന്നിവയുള്‍പ്പെടെ നാല്പതോളം കമ്പനികളെപ്പറ്റി ഡിആര്‍ഐ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഫലവത്തായ നടപടിയും കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

READ ALSO:മലപ്പുറത്ത് മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ഇത്തരത്തിലുള്ള അഴിമതി മൂലം താപവൈദ്യുതിനിലയങ്ങള്‍ വിലകൂടിയ കല്‍ക്കരി വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. തല്‍ഫലമായി ഉപഭോക്താക്കള്‍ അവര്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് അമിത നിരക്ക് നല്‍കേണ്ടി വരുകയും ചെയ്യുന്നു. ഈ കൃത്രിമവിലക്കയറ്റം സൃഷ്ടിച്ച് സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വരുന്ന സമീപനമാണ് കോര്‍പറേറ്റ് ഭീമന്മാര്‍ കൈക്കൊണ്ടിട്ടുള്ളത്.

READ ALSO:പെരുമ്പാവൂരിലെ ലൈംഗികാതിക്രമം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

ഇന്ത്യയിലെ സാധാരണക്കാരില്‍ നിന്ന് കോര്‍പറേറ്റുകള്‍ കൊള്ളയടിച്ച തുക തിരിച്ചുപിടിക്കുകയും അത് സാധാരണക്കാര്‍ക്കുള്ള വൈദ്യുതിയുടെ വില കുറയ്ക്കാന്‍ ഉപയോഗിക്കുകയും വേണം. പൊതുജനത്തെ കൊള്ളയടിക്കുന്ന കോര്‍പറേറ്റ് അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. കൃത്രിമവിലക്കയറ്റമുണ്ടാക്കി വൈദ്യുതിവില വര്‍ധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കല്‍ക്കരികമ്പനികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’- വി ശിവദാസന്‍ എംപി കത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News