കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ കേസ്. മധ്യപ്രദേശ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ദോർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രിയങ്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഉയര്‍ത്തിപ്പിടിച്ചാണ് പൊലീസ് നടപടി.
also read- പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: കെ സുധാകരന് ഇ ഡി നോട്ടീസ്
മധ്യപ്രദേശിലേത് അന്‍പത് ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ആരോപണം. പോസ്റ്റ്. പ്രിയങ്കയുടെ പോസ്റ്റ് ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെയാണ് നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധി, കമല്‍നാഥ്, അരുണ്‍ യാദവ് എന്നിവരുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം, പ്രിയങ്കയുടെ ആരോപണം വ്യാജമാണെന്ന് ബിജെപി പറഞ്ഞു.
also read- ബമ്പറടിച്ചു; അഭയം തേടി എത്തിയ അതിഥി തൊഴിലാളി ബിര്‍ഷുവിനെ നാട്ടിലെത്തുംവരെ കാത്ത് കേരള പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here