യാചകരോടും വിരോധം? ഇൻഡോറിൽ യാചകർക്ക് പണം നൽകിയാൽ ഇനി കേസ്, ഭിക്ഷാടനം പൂർണമായും നിരോധിച്ച് ഉത്തരവ്

യാചകരെ പൂർണമായും ഒഴിവാക്കാനായി കടുത്ത നടപടിക്കൊരുങ്ങി രാജ്യത്തെ ഏറ്റവും ശുചിത്വ നഗരമായ ഇൻഡോർ. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ നീക്കം. ജനുവരി ഒന്നു മുതല്‍ നടപടികൾ പ്രാബല്യത്തിൽ വരും. ഭിക്ഷാടനം നേരത്തെ തന്നെ നിരോധിച്ചിട്ടുള്ള ഇൻഡോറിൽ ജനുവരി ഒന്നു മുതൽ യാചകർക്ക് പണം നൽകുന്നവർക്കെതിരെ കേസും എടുത്ത് തുടങ്ങും.

നടപടികൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ഈമാസം അവസാനംവരെ ജില്ലാ ഭരണകൂടം ബോധവൽക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. തുടർന്നും യാചകര്‍ക്ക് ആരെങ്കിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങും.

ALSO READ: കാറ്റടിച്ചുള്ള തണുപ്പ് സഹിക്കാനായില്ല, ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്ത പ്രതിയുടെ പുറകെ ചേർന്നിരുന്ന് പൊലീസുകാരൻ്റെ സ്റ്റേഷൻ യാത്ര- അന്വേഷണം

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി ജില്ലാ കലക്ടര്‍ ആശിഷ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണ് കടുത്ത നടപടികൾക്ക് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇൻഡോറിന് പുറമേ ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പട്‌ന, അഹമ്മദാബാദ് എന്നീ നഗരങ്ങളിലും പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സര്‍ക്കാർ തയാറെടുക്കുന്നുണ്ടെന്നും സൂചനകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News