ഇന്ദ്ര നൂയിയുടെ കാലാവധി അവസാനിച്ചു; പുതിയ ഡയറക്ടറെ ഉടൻ നിയമിക്കും

icc woman director

മുന്‍  പെപ്‌സിക്കോ മേധാവി ഇന്ദ്ര നൂയിയുടെ ആറ് വര്‍ഷം നീണ്ടുനിന്ന കാലാവധി അവസാനിച്ചതോടെ ഡയറക്ടര്‍  സ്ഥാനത്തേക്ക്‌പുതിയ ഡയറക്ടറെ ഉടൻ നിയമനം നടത്താനൊരുങ്ങി ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് കൗണ്‍സില്‍.  ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ മൂന്നാം തവണയും ജനവിധി തേടാന്‍ ഗ്രെഗ് ബാര്‍ക്ലെ വിസമ്മതിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ALSO READ: ഉല്ലാസ ബോട്ട് മറിഞ്ഞുണ്ടായ അപകടം; ടെക് വ്യവസായി മൈക്ക് ലിഞ്ചിന്റെ മൃതദേഹം കിട്ടി

2018ലാണ് ഐസിസിയുടെ ആദ്യ സ്വതന്ത്ര്യ വനിതാ ഡയറക്ടറായി ഇന്ദ്ര നൂയി അധികാരമേറ്റത്. കോര്‍പ്പറേറ്റ് ലോകത്ത് നൂയിയെപോലെ പ്രശ്‌സ്തമായ ഒരു വ്യക്തിയെയാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഐസിസി ഇപ്പോള്‍ നിയമനം നടത്താൻ ഒരുങ്ങുന്നത്.

ALSO READ: കൊൽക്കത്ത കൊലപാതകം; എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

നോമിനേഷന്‍ കമ്മിറ്റി നല്‍കുന്ന ശുപാര്‍ശകളുടെ പട്ടികയില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡ് ആദ്യ രണ്ട് വര്‍ഷത്തേക്ക് സ്വതന്ത്ര്യ ഡയറക്ടറെ തെരഞ്ഞെടുക്കും. ചെയര്‍മാന്റെ തെരഞ്ഞൈടുപ്പ് വേളയില്‍ വോട്ട് രേഖപ്പെടുത്താനുള്ള അര്‍ഹതയും അവര്‍ക്കുണ്ട്. ആഗോളതലത്തില്‍ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ബോഡി ആയതുകൊണ്ടുതന്നെ ഐസിസിയുടെ പുതിയ ഡയറക്ടര്‍ ആരാകുമെന്ന ആകാംഷയിലാണ് കായിക ലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News