അച്ഛന്‍ മുതല്‍ മകള്‍ വരെ; ഈ അപൂര്‍വനേട്ടം ലഭിച്ച മലയാളത്തിലെ ഒരേ ഒരു നടന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍. കുടുബത്തിലെ എല്ലാവരും സിനിമയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. സിനിമ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ അവസരം കിട്ടിയ ഒരു താരമാണ് ഇന്ദ്രജിത്ത്.

അച്ഛനും അമ്മയ്ക്കും സഹോദരനും ഭാര്യയ്ക്കും മകള്‍ക്കുമെല്ലാം ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഇന്ദ്രജിത്തിനു ലഭിച്ചു. അച്ഛന്‍ സുകുമാരനൊപ്പം 1986ല്‍ റിലീസായ പടയണി എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് അഭിനയിച്ചത്. ഇന്ദ്രജിത്ത് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നതും ഈ ചിത്രത്തിലാണ്. ഇന്ദ്രരാജ് ക്രിയേഷന്‍സ് എന്ന സുകുമാരന്റെ സ്വന്തം പ്രൊഡക്ഷന്റെ കീഴിലാണ് ചിത്രം നിര്‍മിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ആയിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങള്‍. പടയണിയില്‍ നിന്നുള്ള ഇന്ദ്രജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Also Read: “കെ രാധാകൃഷ്ണന് വോട്ടു ചെയ്യണം, അത് പറയാന്‍ ഒരു കാരണമുണ്ട്”: വ്യക്തമാക്കി കലാമണ്ഡലം ഗോപി ആശാന്‍

അമ്മ മല്ലിക സുകുമാരനൊപ്പം ഛോട്ടാ മുംബൈ, കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്. ക്ലാസ്‌മേറ്റ്‌സ്, അമര്‍ അക്ബര്‍ ആന്റണി, നമ്മള്‍ തമ്മില്‍, ടിയാന്‍, ലൂസിഫര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഹോദരന്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ചു. വൈറസ്, തുറമുഖം എന്നീ ചിത്രങ്ങളില്‍ ഇന്ദ്രജിത്ത് തന്റെ ഭാര്യയായ പൂര്‍ണിമ ഇന്ദ്രജിത്തിനൊപ്പം അഭിനയിച്ചു. ടിയാന്‍ എന്ന ചിത്രത്തില്‍ മകള്‍ നക്ഷത്രയ്ക്ക് ഒപ്പവും ഇന്ദ്രജിത്ത് അഭിനയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News