‘അഭിമാനം തോന്നുന്നനിയാ’, ആടുജീവിതം കണ്ടിറങ്ങിയ ഇന്ദ്രജിത്ത് പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞത്

പൃഥ്വിരാജിനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് ഇന്ദ്രജിത്ത്. ആടുജീവിതം കണ്ടിറങ്ങിയ നടൻ മാധ്യമങ്ങളോടാണ് അഭിപ്രായം അറിയിച്ചത്. ഒരു നടന്റെ ജീവിതത്തിൽ ഇത്രയും മികച്ച ഒരു വേഷം എപ്പോഴും ലഭിക്കില്ലെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. പൃഥ്വിരാജ് അത് ഭംഗിയായി ചെയ്തുവെന്നും, ഇനിയും മികച്ച കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിക്കാൻ പൃഥ്വിരാജിന് കഴിയുമെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

ALSO READ: ‘മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലെ ഗുണ്ടാ തലവനായി തിളങ്ങി’, ഒഡിഷ സ്വദേശി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദ് ചലച്ചിത്ര നടൻ

ഏറെ ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ആടുജീവിതം. തിയേറ്ററുകള്‍ എത്തിയപ്പോഴും ആ ആവേശത്തിന് ഒരു കുറവു പോലും വന്നിട്ടില്ല. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം. പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് പ്രശംസകള്‍ ഏറുകയാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്ന് തന്നെ ആടുജീവിതത്തെ ചൂണ്ടിക്കാട്ടാം.

ALSO READ: ‘ടിടിസി കഴിഞ്ഞപ്പോഴേക്കും വിവാഹം, ഒടുവിൽ ഡിവോഴ്‌സ്, അതുകൊണ്ട് ജാതകത്തിൽ ഒരു കാര്യവുമില്ല, നാട്ടുകാരെ കുറിച്ച് ചിന്തയും വേണ്ട’, ചിത്ര പറയുന്നു

അതേസമയം, ഇറങ്ങി അഞ്ചു ദിവസങ്ങൾ കൊണ്ട് തന്നെ 70 കോടിയിൽ അധികം കളക്ഷനാണ് ആടുജീവിതം നേടിയിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ഇതോടെ ആടുജീവിതം മാറി. വലിയ വരവേൽപ്പാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News