‘സ്ക്രീനിൽ നിന്നെ കണ്ടെത്താൻ പ്രയാസമായിരുന്നു, എല്ലാം പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന നടൻ’ ഇന്ദ്രജിത്തിന്റെ വൈകാരികമായ കുറിപ്പ്

ആടുജീവിതം സിനിമ കണ്ട് പൃഥ്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് പങ്കുവെച്ച വാക്കുകൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് തന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഇന്ദ്രജിത്ത് എഴുതിയ ഒരു കുറിപ്പും വൈറലായിരിക്കുകയാണ്. നജീബ് എന്ന കഥാപാത്രത്തിന്റെ ഉള്ളിലേക്ക് എല്ലാ വികാരത്തോടും കൂടി കയറാൻ പൃഥ്വിരാജിന് സാധിച്ചുവെന്ന് ഇന്ദ്രജിത് കുറിച്ചു. സ്ക്രീനിൽ നിന്നെ കണ്ടു പിടിക്കാൻ വളരെ പ്രയാസമായിരുന്നുവെന്നും, എല്ലാം പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന ഈ നടൻ നിന്റെ ഉള്ളിൽ ഉണ്ടെന്ന് തനിക്കറിയാമായിരുന്നുവെന്നും ഇന്ദ്രജിത്ത് കുറിച്ചു.

ഇന്ദ്രജിത്തിന്റെ ഫേസ്ബുക് കുറിപ്പ്

ALSO READ: ‘പ്രണവിനെ കുറിച്ച് ആളുകൾ തെറ്റിദ്ധരിച്ചതാണ്, സത്യത്തില്‍ അവൻ അങ്ങനെയല്ല, എനിക്ക് അടുത്തറിയാം: വിനീത് ശ്രീനിവാസൻ

ഒരു ക്ലാസിക് നോവൽ സിനിമയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബ്ലെസി സാർ, ഇത് അസാധ്യമായിട്ടുള്ള കാര്യമാണ്. പക്ഷേ സിനിമയോടും പുസ്തകത്തോടും ഉള്ള നിങ്ങളുടെ സ്നേഹവും പാഷനും കൊണ്ടാണ് ഇത് ചെയ്തു തീർക്കാൻ കഴിഞ്ഞത്. താങ്കളുടെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി ചാർത്തിയിക്കുകയാണ്.

ബെന്യാമിൻ, ഞാൻ പുസ്തകം വായിച്ചതിനുശേഷം നമ്മളുടെ ഇടയിൽ നടന്ന സംഭാഷണം എന്റെ ഓർമയിലുണ്ട്. നിങ്ങൾ ഈ നോവൽ എഴുതിയിട്ടില്ലെങ്കിൽ ഈ ലോകത്ത് ആരും നജീബിന്റെ ജീവിതം അറിയില്ലായിരുന്നു. നിങ്ങളുടെ തൂലിക കൊണ്ട് ഇങ്ങനെ ഒരു വെളിച്ചം തീർത്തതിൽ നന്ദിയുണ്ട്.

ALSO READ: ‘ആടുജീവിതത്തിൽ നിന്ന് ഒരു സീൻ പോലും കട്ട് ചെയ്തിട്ടില്ല’, ന്യൂഡിറ്റി ഉള്ളത് കൊണ്ട് സിനിമക്ക് ആദ്യം തന്നത് ‘എ’ സര്‍ട്ടിഫിക്കറ്റ്: ബ്ലെസി പറയുന്നു

പിന്നെ രാജു, എനിക്കറിയില്ല നിന്നെക്കുറിച്ച് എന്താണ് എഴുതേണ്ടത് എന്ന്. എല്ലാം പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന ഈ നടൻ നിന്റെ ഉള്ളിൽ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. എപ്പോഴും അങ്ങനെ ഒരു അവസരം നിനക്ക് ലഭിക്കണമെന്നില്ല. ഇപ്പോൾ നിനക്കത് ലഭിച്ചു. തുറന്ന കൈകളോടെ നീയത് നേടിയെടുത്തു.

കഥാപാത്രത്തിന്റെ ഉള്ളിലേക്ക് എല്ലാ വികാരത്തോടും കൂടി കയറാൻ നിനക്ക് സാധിച്ചു. സ്ക്രീനിൽ നിന്നെ കണ്ടു പിടിക്കാൻ വളരെ പ്രയാസമായിരുന്നു. നീയെന്ന നടനെയാണ് അവിടെ കണ്ടത്. നജീബിനെ നീ അവതരിപ്പിച്ചത് എനിക്ക് വളരെ ഇഷ്ടമായി. നീ ആ ശബ്ദം മോഡുലേറ്റ് ചെയ്ത രീതിയും, സൂക്ഷ്മമായ വൈകാരിക രംഗങ്ങളും എല്ലാം എടുത്തുപറയേണ്ടതാണ്. നീ അതിനു വേണ്ടി ചെയ്ത കഷ്ടപ്പാടുകൾ ഞാൻ എടുത്തു പറയേണ്ട കാര്യമില്ല. കൺഗ്രാജുലേഷൻസ്. നജീബിനെ സ്ക്രീനിലേക്ക് കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News