ഇന്ദ്രാണി മുഖർജി സ്റ്റോറി: ദ ബറീഡ് ട്രൂത്ത് സീരീസ്; റിലീസ് മാറ്റി വെച്ച് നെറ്റ്ഫ്ലിക്‌സ്; കാരണം ഇതാണ്…

ഇന്ദ്രാണി മുഖർജിയെ കുറിച്ചുള്ള സീരീസിന്റെ റിലീസ് നെറ്റ്ഫ്ലിക്സ് മാറ്റി വെച്ചു. ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലപാതക കേസിലെ മുഖ്യപ്രതിയാണ് ഇന്ദ്രാണി മുഖർജി. ബോംബൈ ഹൈക്കോടതിയിൽ പരമ്പരയുടെ സ്ട്രീമിങിന് സ്റ്റേ ആവശ്യപ്പെട്ട് സിബിഐ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്റ്റേ ചെയ്തുള്ള നടപടി.

ALSO READ: ഹിറ്റ് മലയാള സിനിമാ ഡയലോഗുമായി വിദ്യ ബാലൻ; വീഡിയോ കാണാം

ഇന്ദ്രാണി മുഖർജിയെ കുറിച്ചുള്ള ‘ഇന്ദ്രാണി മുഖർജി സ്റ്റോറി: ദ ബറീഡ് ട്രൂത്ത്’ എന്ന ഡോക്യുമെന്ററി പരമ്പര നാളെ ഫെബ്രുവരി 23നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരുന്നത്.

ALSO READ: മിമിക്രിയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ സുബി സുരേഷ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം

കേസിന്റെ വിചാരണ പൂർത്തിയായിട്ടില്ല. അതിനാൽ പരമ്പര സ്ട്രീം ചെയ്യുന്നത് നീട്ടിവെക്കണമെന്നാണ് സിബിഐയുടെ ആവശ്യം. സിബിഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പരമ്പര നിരോധിക്കണമെന്നല്ല ആവശ്യപ്പെടുന്നത് മറിച്ച് വിചാരണ കഴിയുന്നതുവരെ പരമ്പരയുടെ സ്ട്രീമിങ് നീട്ടിവെക്കണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നതെന്നും കോടതിയെ അറിയിച്ചു. എന്നാൽ ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദർശനം സിബിഐ ഉദ്യോ​ഗസ്ഥർക്കു മാത്രമായി നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News