ഏഴാംക്ലാസ് പരീക്ഷയ്ക്കെത്തി ഇന്ദ്രൻസ്; അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി

ഏഴാംക്ലാസ് തുല്യതാ പരീക്ഷയ്ക്കെത്തിയ നടൻ ഇന്ദ്രൻസിന്റെ വിശേഷങ്ങളാണ് എങ്ങും. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പഠനം പുനരാരംഭിച്ച ഇന്ദ്രൻസിന്റെ വാർത്തകൾ നേരത്തെ തന്നെ ചർച്ച ആയിരുന്നു. അറുപത്തിയെട്ടാം വയസിലാണ് അദ്ദേഹം വീണ്ടും പഠിക്കാൻ തീരുമാനിച്ചത്. ഇന്ദ്രൻസാണ് അഭിനന്ദനങ്ങൾ അറിയിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

Also Read: ‘തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നിലപാടുകളെടുത്ത് മുന്നോട്ടുപോകും’; മന്ത്രി വീണ ജോർജ്

ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. ജില്ലയിൽ നിന്ന് 896 പേരാണ് ഇന്ദ്രൻസിനൊപ്പം പരീക്ഷയെഴുതാൻ എത്തിയത്. കുട്ടിക്കാലത്ത് പഠിക്കാൻ കഴിയാത്തവർക്ക് അവരുടെ ആഗ്രഹം സഫാമക്കാനും അടിസ്ഥാന വിദ്യാഭ്യാസം നേടാനുമുള്ള അവസരമൊരുക്കുകയാണ് സാക്ഷരതാ മിഷനിലൂടെ സർക്കാർ. രണ്ട് ദിവസങ്ങളിലായി ആറ് വിഷയങ്ങളിൽ പരീക്ഷ നടക്കും. ഏഴാം ക്ലാസ് തുല്യതാപരീക്ഷ വിജയിച്ചാൽ പത്താം തരാം തുല്യതാ കോഴ്സിലേക്ക് നേരിട്ട് ചേരാം. നാലാം തരം തുല്യതാ പരീക്ഷ എഴുതുന്നത് 55 പേരാണ്. ഇംഗ്ലീഷ് ഉൾപ്പടെ നാല് വിഷയങ്ങളിലാകും അവർക്ക് പരീക്ഷ. നവചേതന പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട 519 പേർ നാലാംതരം തുല്യതാപരീക്ഷ എഴുത്തും.

Also Read: ഹേമ കമ്മറ്റി റിപ്പോർട്ട്; ഏത് ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ല: മന്ത്രി സജി ചെറിയാൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഏഴാംതരം തുല്യതാപരീക്ഷയെഴുതാൻ നടൻ ശ്രീ.ഇന്ദ്രൻസ് തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ എത്തിയപ്പോൾ..
അഭിനന്ദനങ്ങൾ ശ്രീ. ഇന്ദ്രൻസ് ❤️..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News