പത്തിൽ പഠിക്കാൻ ഏഴുകടക്കണം; ഇന്ദ്രൻസ് ഇനി പോകുന്നത് ഏഴാം ക്ലാസ്സിലേക്ക്

നടൻ ഇന്ദ്രൻസിന്റെ പദം ക്ലാസ് പഠനത്തിന് ആദ്യം ഏഴ് കടക്കണം. നവകേരളസദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രൻസിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന പറയുന്നു.

ALSO READ: കൈ പിടിച്ചു കയറ്റിയ വിജയകാന്തിനെ തിരിഞ്ഞു നോക്കാതെ വിജയ്; രൂക്ഷ വിമർശനവുമായി തമിഴകം

ഏഴാം ക്ലാസ് ജയിച്ചതായി രേഖ ഇല്ലാത്തതിനാൽ പദം ക്ലാസ് പഠനം ആരംഭിക്കാനും കഴിയില്ല. ക്ലാസിൽ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രൻസിന് പഠിക്കാനാകുമെന്ന് ഒലീന പറഞ്ഞു. ആറേഴുമാസം നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രൻസിന് ഇളവുനൽകും. യു.പി. ക്ലാസുകളിൽ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ‘അക്ഷരശ്രീ’ പ്രകാരം ഇന്ദ്രൻസിനെ പത്താംക്ലാസിൽ പഠിപ്പാക്കാനാകുമോയെന്നാണ് ഇപ്പോൾ അധികൃതർ പരിശോധിക്കുന്നത്.

ALSO READ: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പഠനത്തിന്റെ കൂടുതൽരേഖകൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന്‌ ഇന്ദ്രൻസിനെ തുടർപഠനത്തിന് പ്രേരിപ്പിച്ച മെഡിക്കൽ കോളേജ് വാർഡ് കൗൺസിലറും സുഹൃത്തുമായ ഡി.ആർ. അനിൽ പറഞ്ഞു. ഷൂട്ടിങ് തിരക്കുള്ളതിനാൽ എല്ലാ ഞായറാഴ്ചയും മെഡിക്കൽ കോളേജ് ഗവ. സ്‌കൂളിലെ സെന്ററിൽ എത്താനാവില്ല. പഠിക്കാനുള്ള ഇന്ദ്രൻസിന്റെ താല്പര്യം കണ്ട് സ്പെഷ്യൽ ക്ലാസ് സംഘടിപ്പിക്കാനും അധികൃതർ തയാറാണെന്നു അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News