വ്യാവസായിയ കണക്ഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എണ്ണം എന്നത് നിജപ്പെടുത്തിയതായി കെ എസ് ഇ ബി. വ്യാവസായിക കണക്ഷന്‍ ലഭിക്കുന്നതിന് പഞ്ചായത്ത് ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ / രജിസ്‌ട്രേഷനോ ആവശ്യമില്ലെന്ന് കെഎസ്ഇബി വ്യക്തമാകുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ എസ് ഇ ബി ഈക്കാര്യം അറിയിച്ചത്.
വ്യാവസായിക കണക്ഷൻ നടപടിക്രമങ്ങൾ:
- പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബര്‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു.
- ഒന്നാമത്തേത് അപേക്ഷകൻ്റെ തിരിച്ചറിയൽ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകൻ്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.
- വ്യാവസായിക കണക്ഷൻ ലഭിക്കുന്നതിന് പഞ്ചായത്തു ലൈസൻസോ വ്യാവസായിക ലൈസൻസോ / രജിസ്ട്രേഷനോ ആവശ്യമില്ല.
- പവർ അലോക്കേഷൻ നിർബന്ധമില്ല. ഇത് ഉപഭോക്താവിന് ആവശ്യമെങ്കിൽ (ബാങ്ക് ലോൺ തരപ്പെടുത്തുന്നതിനും മറ്റും) മാത്രം അപേക്ഷിക്കാവുന്നതാണ്.
- വ്യവസായ എസ്റ്റേറ്റുകൾ/ വ്യവസായ പാർക്കുകൾ / സ്‌പെഷ്യൽ എക്കണോമിക് സോണുകൾ എന്നിവിടങ്ങളിൽ വൈദ്യുതി കണക്ഷൻ എടുക്കാൻ അലോട്ടുമെൻ്റ് ലെറ്റർ മാത്രം മതി. (ഉടമസ്ഥത തെളിയിക്കുന്ന രേഖ ആവശ്യമില്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here