സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുകയാണെന്നും നാടിൻ്റെ ഐക്യം ശ്രദ്ധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. നമ്മുടെ സംസ്ഥാനം വലിപ്പം കൊണ്ടു ചെറുതാണെങ്കിലും കയറ്റുമതി കൊണ്ട് ധാരാളം ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി മുട്ടത്തെ തുടങ്ങനാട്ടില്‍ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിട്ടുനിന്ന് യുഡിഎഫ് ജനപ്രതിനിധികളെ പരോക്ഷമായി അദ്ദേഹം വിമർശിച്ചു. നമ്മുടെ നാടിന്‍റെ ഐക്യം ശ്രദ്ധിക്കപ്പെടുന്നത് ആണെങ്കിലും ചിലർ അതിൽ നിന്ന് വിട്ടുനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി എംപി ഡീൻ കുര്യാക്കോസും, തൊടുപുഴ എംഎൽഎ പി ജെ ജോസഫുമാണ് യുഡിഎഫിന്‍റെ ഭാഗത്ത് നിന്ന് എത്തേണ്ടിയിരുന്നത്.
ALSO READ: വിഴിഞ്ഞം തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം: ഇ പി ജയരാജൻ
കാർഷിക ഉത്പന്നങ്ങൾ മൂല്യ വർദ്ധിത ഉൽപന്നം ആക്കുന്നതോടെ കർഷകർക്ക് മെച്ചം ഉണ്ടാകുന്നുണ്ട്. മികച്ച പിന്തുണ നൽകാൻ ആയാൽ ഭക്ഷ്യസുരക്ഷ മേഖല പുരോഗതി പ്രാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here