മദ്യലഹരിയില്‍ യുവാവ് കിണറ്റില്‍ ചാടി; സംഭവം കോഴിക്കോട്, വീഡിയോ

കോഴിക്കോട് കാരശ്ശേരി മലാം കുന്നില്‍ യുവാവ് മദ്യലഹരിയില്‍ കിണറ്റില്‍ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാംകുന്ന് സ്വദേശി ആകസ്മിത് ( 24 )ആണ് മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയത്. മദ്യലഹരിയിൽ എത്തി വീട്ടുകാരുമായി വഴക്കുണ്ടാക്കിയ ശേഷമാണ് ഇയാൾ കിണറ്റിലേക്ക് ചാടിയത്.

സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. കിണറ്റില്‍ ചാടിയ യുവാവിനെ മുക്കം അഗ്നിരക്ഷാസേനാ യൂണിറ്റിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് റസ്‌ക്യു നെറ്റ് ഉപയോഗിച്ച് രക്ഷപെടുത്തി. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ആകസ്മിതിനെ കിണറ്റിൽനിന്ന് പുറത്തെത്തിക്കാനായത്.

ALSO READ: ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തലയ്ക്കുള്‍പ്പടെ പരിക്കേറ്റ യുവാവ് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടാക്കിയ യുവാവ് കിണറ്റില്‍ ചാടുകയായിരുന്നു.

Kerala News, Kozhikode, Mukkam, Well

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News