പ്രസവം സ്വയം നടത്തി; നവജാതശിശുവിന് ദാരുണാന്ത്യം

മേലൂർ പഞ്ചായത്തിലെ കരുവാപ്പടിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ താമസസ്ഥലത്ത് കാണപ്പെട്ടു. ഒറീസ സ്വദേശികളായ ഗുലി മാജി – സനന്ധി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. സനന്ധിയുടെ രണ്ടാമത്തിലെ ആൺകുട്ടിയാണ് മരണപ്പെട്ടത്. പ്രസവത്തെ തുടർന്ന് പൊക്കിൾ കൊടി ഇവർ തന്നെ മുറിച്ചു മാറ്റിയതാണ് കുട്ടി മരണപ്പെടുവാൻ കാരണമായതെന്നാണ് പറയുന്നത്.ഇവരുടെ നാട്ടിൽ പ്രസവം വീടുകളിൽ തന്നെ എടുക്കുന്നതിനാൽ ആശുപത്രിയിൽ ചികിത്സ തേടുവാൻ തയ്യാറായിരുന്നില്ല.. കേരളത്തിൽ വന്നിട്ട് 6 മാസമെ ആവുന്നുള്ളൂ. നിർമ്മാണ തൊഴിലാളി യുടെ ഹെൽപ്പറായ ഗുലി മാജി ജോലിക് പോയി വന്നപ്പോഴാണ് സംഭവമറിയുന്നത്.

also read: വാമനപുരം ആറ്റില്‍ അഞ്ചാംക്ലാസ്സുകാരന്‍ മുങ്ങി മരിച്ചു
ബുധനാഴ്ച രാത്രി 7 മണിയോടെയാണ് അവശനിലയിലായ യുവതിയെ ചാലക്കുടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവത്തിനു ശേഷം യുവതി ഭർത്താവിനെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. സംഭവം അറിഞ്ഞത് പഞ്ചായത്ത്‌ മെമ്പർ പി.എ.സാബു ആശ വർക്കറും ചേർന്നാണ് ഇവരെ ചാലക്കുടി താലൂക് ആശുപത്രിയിൽ എത്തിച്ചത്. ഗർഭിണി ആയതിനു ശേഷം ഇവർ താലൂക്കാശുപത്രിയിൽ ഡോക്ടറെ കാണുവാൻ വന്നിട്ടും ഡോക്ടറെ കാണാതെ തിരിച്ചു പോയതായും പറയുന്നു.സംഭവമറിഞ്ഞ് മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്.സുനിത ആശുപത്രിയിൽ എത്തി വേണ്ട കാര്യങ്ങൾ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News