എൻസിപിയിലെ ചേരിപ്പോര്; അജിത് പവാർ ക്യാമ്പിനെ പിന്തുണച്ചതിന് 21 പേരെ ശരത്ത് പവാർ വിഭാഗം നീക്കം ചെയ്തു

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ വിമത നീക്കം നടത്തിയ 21 ഭാരവാഹികളെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ശരത്ത് പവാർ പുറത്താക്കിയത്. ഇതോടെ പാർട്ടിയിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. അജിത് പവാറിന്റെ ക്യാമ്പിനെ പിന്തുണച്ചതിനാണ് പാർട്ടിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന 21 പേരെ പുറത്താക്കിയത്.

പ്രതാപ് ദേശ്‌മുഖ്, പ്രശാന്ത് പാട്ടീൽ, ചന്ദ്രകാന്ത് താക്കറെ, അഫ്‌സൽ ഷെയ്ഖ് എന്നിവർ ഉൾപ്പെടുന്ന നേതാക്കളെയാണ് പാർട്ടി സ്ഥാനത്തു നിന്ന് നീക്കിയത്. ജൂലൈ രണ്ടിന് പാർട്ടി വിമത എൻസിപി നേതാക്കളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അച്ചടക്ക നടപടി.

Also Read: പ്രളയജലത്തിനൊപ്പം മുതലകളും; ഹരിദ്വാറിൽ ജനവാസമേഖലകളിൽ മുതലഭീഷണി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമത എൻസിപി നേതാക്കൾ രണ്ട് ദിവസത്തിനിടെ തുടർച്ചയായി രണ്ടു വട്ടം ശരത്ത് പവാറുമായി മുംബൈയിലെ വൈ ബി ചവാൻ സെന്ററിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിർന്ന നേതാവിനെ എൻഡിഎയിൽ ചേരാൻ പ്രേരിപ്പിക്കാനാണ് കൂടിക്കാഴ്ചയെന്നായിരുന്നു റിപ്പോർട്ടുകൾ. ബിജെപിയെ പിന്തുണയ്ക്കില്ലെന്നും പുരോഗമന രാഷ്ട്രീയം തുടരുമെന്നും മുതിർന്ന നേതാവ് ശരത്ത് പവാർ നയം വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.

Also Read: ‘ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീട് വാങ്ങേണ്ട, ഹിന്ദുക്കൾക്ക് അതാണ് നല്ലത്’; വർഗീയപരാമർശവുമായി ബിജെപി മേയർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News