ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ  ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സേന. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ വെടിയേറ്റ് കൊല്ലപ്പെടുകയും, മറ്റൊരാൾ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ  വെടിയേറ്റ് വീഴുകയും ചെയ്തു. ജില്ലയിലെ ദെഗ്വാർ സെക്ടറിലാണ് സംഭവം.

നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന നീക്കം ശ്രദ്ധയില്‍പ്പെട്ട സൈനികര്‍ ഭീകരരുമായി  ഏറ്റുമുട്ടുകയുമായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

also read :നാമജപ ഘോഷയാത്ര; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാനില്‍ നിന്നുള്ള മൂവര്‍  സംഘമാണെന്നാണ്  റിപ്പോർട്ടുകൾ. അതേസമയം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി കേന്ദ്രഭരണപ്രദേശത്ത് വൻ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

also read :ആര്‍.എല്‍.വി രഘുനാഥ് കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News