പൊതുമണ്ഡലത്തിലേക്ക് ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞുകയറ്റം ഗുരുതരമാണെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. മലപ്പുറത്തിൻ്റെ മതനിരപേക്ഷ അടിത്തറ ഭദ്രമാക്കാൻ സിപിഐഎം കാര്യക്ഷമമായി ഇടപെടണമെന്നും ഇ എൻ മോഹൻദാസ് പറഞ്ഞു.
പാർട്ടി കേഡർമാർക്ക് രാഷ്ട്രീയവും സംഘടനാപരവുമായ പരിശീലനം നൽകുന്നതിലെ അപര്യാപ്തതയ്ക്കെതിരേ മലപ്പുറം സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ മതിപ്പുണ്ടെന്നും. ഗ്രീൻഫീൽഡ് ഹൈവേ, ദേശീയപാത, മലയോര പാതകൾ തുടങ്ങി പശ്ചാത്തല സൗകര്യങ്ങളുടെ വികസനം എടുത്തു പറയേണ്ടതാണെന്നും പറഞ്ഞു.
Also Read: മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി, അടുത്തയാഴ്ച വീണ്ടും പരിഗണിക്കും
എന്നാൽ ജനങ്ങൾ നേരിട്ട് ഇടപ്പെടുന്ന സർക്കാർ ഓഫിസുകൾക്കെതിരേ സമ്മേളനത്തിൽ വിമർശനമുയർന്നു. സർക്കാർ ഓഫിസുകൾ കൂടുതൽ ജന സൗഹൃദമാകണമെന്നും. അത് പോലെ തന്നെ പോലിസ് സ്റ്റേഷനുകളും ജനസൗഹൃദമാവണമെന്നും പൊതു പ്രവർത്തകർ ചെല്ലുമ്പോൾ മാന്യമായി പെരുമാറാത്ത സംഭവങ്ങൾ ചൂണ്ടിക്കാണിച്ചു പറഞ്ഞു.
കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ജനകീയ പ്രക്ഷോഭം ശക്തമാക്കണം എന്നും 32 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here