ചൈനീസ് ബജറ്റ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്‌സ് പുതിയ ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചു. ഹോട്ട് 50 പ്രോ എന്ന പേരിലുള്ള ഫോൺ മൂന്ന് കളർ ഓപ്ഷനുകളിലാണ് എത്തുന്നത്. മീഡിയാടെക് ഹെലിയോ ജി 100 എസ്ഒസി, എട്ടു ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഫോണിനുള്ളത് 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ്. 5,000 എംഎഎച്ച് ബാറ്ററിയും വെള്ളത്തിന്‍റെയും പൊടിയുടെയും പ്രതിരോധത്തിനായി IP54 റേറ്റിങ്ങുമുള്ള ഫോണിൽ 50 മെഗാപിക്‌സൽ പിൻ കാമറ യൂണിറ്റുമുണ്ട്.
ഗ്ലേസിയർ ബ്ലൂ, സ്ലീക്ക് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നി നിറങ്ങളാണ് ഫോൺ വിപണിയിൽ എത്തുക. ഇൻഫിനിക്സ് ഹോട്ട് 50 പ്രോ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള എക്സ് ഒ എസിൽ ആണ് പ്രവർത്തിക്കുക. 6.7-ഇഞ്ച് ഫുൾ എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലേ, 120Hz വരെ റിഫ്രഷ് നിരക്കും 1,800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഇതിനുണ്ട്. സെൽഫി ഷൂട്ടർക്കായി ഡിസ്‌പ്ലേയിൽ ഒരു ഹോൾ പഞ്ച് കട്ട്ഔട്ട് ഉണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഓൺബോർഡ് സ്റ്റോറേജ് 2 ടിബി വരെ കൂട്ടാം. 8 ജിബി റാം 16 ജിബി വരെ കൂട്ടാനും സാധിക്കും. 19990 രൂപ എന്ന പോക്കറ്റിൽ ഒതുങ്ങുന്ന വിലയിലാണ് ഇൻഫിനിക്സ് ഹോട്ട് 50 പ്രോ എത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here