സൗദിയിൽ പണപ്പെരുപ്പം കുറഞ്ഞു. ആഗസ്റ്റിൽ രണ്ട് ശതമാനം പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ചെറിയ കണക്കാണിത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാനായി വിവിധ പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കർശന പരിശോധനകളാണ് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനെത്തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെയും മറ്റു വസ്തുക്കളുടെയും വിലവർധനവ് കുറയ്ക്കാൻ സാധിച്ചു. ജൂലൈയിൽ 2.3 ശതമാനമായിരുന്നതാണ്
ആഗസ്റ്റിൽ രണ്ട് ശതമാനത്തിലേക്കെത്തിയത്.
ALSO READ: ചായയ്‌ക്കൊപ്പം നല്ല ക്രിസ്പി ഉരുളക്കിഴങ്ങ് ബജ്ജി ആയാലോ ?
കഴിഞ്ഞ ഓഗസ്റ്റിലെ പണപ്പെരുപ്പത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് വാടകയിനത്തിലാണ്. ഭവന വാടകയിൽ 10.8% വും, അപ്പാർട്ട്മെന്റ് വാടക വിലയിൽ 22.5% വുമാണ് വർധനവുണ്ടായിരിക്കുന്നത്. പാൽ, പാൽ ഉൽപന്നങ്ങൾ, മുട്ട എന്നിവയിലും വർധനവുണ്ടായിട്ടുണ്ട്. അതേസമയം വിമാന ടിക്കറ്റ് ഉൾപ്പെടെ യാത്രാ ചിലവേറിയതാണ് ആഗസ്റ്റിൽ പണപ്പെരുപ്പം വലിയ മാറ്റമല്ലാതെ തുടരാൻ കാരണം.
ALSO READ: നിപ പ്രതിരോധ പ്രവർത്തനം: കേന്ദ്ര സംഘം കുറ്റ്യാടിയിൽ സന്ദർശനം നടത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here