രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍. മൊത്ത വിലക്കയറ്റ തോത് 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി. ഒക്ടോബറില്‍ ഉപഭോക്തൃവില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 6.21 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്തെ ചില്ലറ വില്‍പ്പനമേഖലയിലെ വിലക്കയറ്റം. 6.21 ശതമാനമാണ് ഒക്ടോബറില്‍ വിലക്കയറ്റ നിരക്ക്. ഗ്രാമീണ മേഖലയില്‍ ഇത് 6.68 ശതമാനമായി ഉയര്‍ന്നത് ആശങ്കയുണ്ടാക്കുന്നു.
സവാള ഉള്‍പ്പെടെ പച്ചക്കറികള്‍ക്കും പയറ്‌വര്‍ഗങ്ങള്‍ക്കും തീവിലയാണ്. ഇത് കച്ചവട മേഖലയെയും പ്രതിസന്ധിയിലാക്കി കഴിഞ്ഞു. ഉത്തരേന്ത്യയില്‍ ശൈത്യകാലത്തിന്റെ തുടക്കത്തില്‍ വിലക്കയറ്റം സാധാരണമാണ്.
എന്നാല്‍ ഇത്തവണ നിയന്ത്രണാതീതമായി ഉയര്‍ന്നത് നിത്യ ചെലവുകളുടെ താളം തെറ്റിക്കുന്നു. വിലക്കയറ്റത്തോത് നാല് ശതമാനത്തില്‍ നില്‍ക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ വിലക്കയറ്റം നിയന്ത്രിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here