സൗദിയിൽ ജീവിക്കാൻ ചെലവേറും; ആവശ്യസാധനങ്ങളുടെ വിലവർധിച്ചു

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് സൗദിയിൽ പണപ്പെരുപ്പം ഉയർന്നു. പാർപ്പിടം, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധനം തുടങ്ങിയവയുടെ വിലയില്‍ ഈ കാലയളവിൽ 7.8 ശതമാനം ആണ് വർധനവുണ്ടായത്. രാജ്യത്ത് അവശ്യവസ്തുക്കളുടെ വില വർധിച്ചതാണ് പണപ്പെരുപ്പത്തിന്റെ കാരണം.

ALSO READ: പുഴുവരിച്ചും ചീഞ്ഞളിഞ്ഞും ആശുപത്രിക്കിടക്കയില്‍ പിഞ്ചുകുരുന്നുകള്‍; ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരതയുടെ നേര്‍ക്കാഴ്ചയായി ഗാസയിലെ ദൃശ്യങ്ങള്‍

2024 ജനുവരിയിലാണ് സൗദിയിൽ പണപ്പെരുപ്പം 1.6 ശതമാനമായിട്ടാണ് ഉയർന്നത്. കെട്ടിടവാടകയിൽ കഴിഞ്ഞ മാസം 8.2 ശതമാനമാണ് വർധനവ് ഉണ്ടായത്. പച്ചക്കറി വില 3.7 ശതമാനം ഉയർന്നു. ഇതോടെ ഭക്ഷ്യ-പാനീയ വിലകൾ പ്രതിവർഷം ഒരു ശതമാനമായി ഉയർന്നിട്ടുണ്ട്. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും 2.4 ശതമാനം വിലവർധനയാണ് രേഖപ്പെടുത്തിയത് .അതേസമയം, വാഹനങ്ങളുടെ വിലയിൽ 2.7 ശതമാനം കുറവുണ്ടായി. ഗതാഗതച്ചെലവ് 1.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

സൗദിയിൽ ജീവിതച്ചെലവേറിയ നഗരങ്ങളിൽ റിയാദ്, ജിദ്ദ, അബഹ, ബുറൈദ, ഹൈൽ തുടങ്ങിയ നഗരങ്ങളാണ് മുന്നിൽ. ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങളിൽ മക്ക, തായിഫ്, അൽ ഹൊഫൂഫ്, തബൂക്ക്, ജിസാൻ, അൽ ബഹ തുടങ്ങിയ നഗരങ്ങളും മുന്നിലാണ്.

ALSO READ: ഓപ്പറേഷൻ ബേലൂർ മഖ്ന; ദൗത്യം ആറാം ദിനം പുനരാരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News