സന്തോഷം കൊണ്ട് ഒന്ന് അലറിവിളിച്ചതാ! പിന്നെ അടയ്‌ക്കാൻ പറ്റുന്നില്ല; താടിയെല്ല് കുടുങ്ങി ഇൻസ്റ്റ​ഗ്രാം താരം ആശുപത്രിയിൽ

സന്തോഷം കൊണ്ട് അലറിവിളിച്ചതിന് പിന്നാലെ താടിയെല്ല് കുടുങ്ങി വായ അടയ്ക്കാന്‍ കഴിയാത്ത യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലെ ന്യൂജഴ്സി സ്വദേശിനി ജന്ന സിനത്ര എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറിനാണ് ദുരനുഭവം ഉണ്ടായത്. യുവതി തന്നെയാണ്ആ ശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സംഭവം ഉണ്ടായത് ജന്നയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു.

Also read:ഭാര്യയെയും മക്കളെയും ഗാർഹികപീഢനത്തിനു വിധേയമാക്കിയെന്നു പ്രഥമദൃഷ്ട്യാ രണ്ടു നീതിന്യായ കോടതി കണ്ടെത്തിയ ആളുടെ തിരുമൊഴിയുടെ പുറത്താണ് മമ്മൂട്ടിയെ ജഡ്ജ് ചെയ്യാൻ സംഘ് കൂട്ടം ഇറങ്ങിയിരിക്കുന്നത്: സി ഷുക്കൂർ വക്കീൽ

ഡോക്ടര്‍ യുവതിയോട് കാര്യങ്ങള്‍ തിരക്കുന്നതും വളരെ കഷ്ടപ്പെട്ട് പ്രതികരിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. ഏതാണ്ട് ഒരുമണിക്കൂറോളം വായ അടയ്ക്കാനോ സംസാരിക്കനോ സാധിച്ചില്ലെന്നും യുവതി ഡോക്ടര്‍മാരെ അറിയിക്കുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ ജന്നയുടെ താടിയെല്ല് പൂര്‍വസ്ഥിതിയിലെത്തിച്ചു. നാല് ഡോക്ടര്‍മാരാണ് ജന്നയെ ചികിത്സിച്ചത്.

Also read:‘നിന്‍റെയൊക്കെ ശബ്‌ദം പൊങ്ങിയാല്‍ രോമം…രോമത്തിന് കൊള്ളുകേല എന്‍റെ’, മമ്മൂട്ടിയെ അളക്കാനുള്ള കോലൊന്നും സംഘികളുടെ കയ്യിൽ ഇല്ല; സോഷ്യൽ മീഡിയ

മണിക്കൂറുകൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് തന്റെ താടിയെല്ല് പൂർവസ്ഥിതിയിലായതെന്നും ജെന്ന അറിയിച്ചു. ‘‘എനിക്കിത് വിശ്വസിക്കാനായില്ല. മരുന്നും നാല് ഡോക്ടർമാരുടെ പരിശ്രമവും ചേർന്നപ്പോഴാണ് എന്റെ താടിയെല്ല് വീണ്ടും ചലിച്ചത്.’’– ജെന്ന സമൂഹമാധ്യമത്തിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration