അംഗീകൃതമല്ലാത്ത് ലോണ്‍ ആപ്പ് ചതിക്കുഴിയില്‍ പെട്ടോ? ഉടന്‍ തന്നെ കേരളാ പൊലീസിനെ അറിയിക്കൂ

ലോണ്‍ ആപ്പുകളിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ സംവിധാനവുമായി കേരള പൊലീസ്. 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും വിവരങ്ങള്‍ കൈമാറാമെന്ന് കേരളാ പൊലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

Also Read: വോട്ടർപ്പട്ടികയിൽ പേര്‌ ചേർക്കാൻ ആധാർനമ്പർ നിർബന്ധമില്ല; തെരഞ്ഞെടുപ്പ്‌ കമീഷൻ

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. ആവശ്യമെങ്കില്‍ പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.

Also Read: പറവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനി ബസ്സിടിച്ച് മരിച്ചു

ഇതോടൊപ്പംതന്നെ 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറില്‍ നേരിട്ടു വിളിച്ചും പരാതികള്‍ അറിയിക്കാവുന്നതാണ്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് വ്യാപകമായ പ്രചാരണം നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News