സുപ്രീംകോടതിയിലെ കേസുകളെ സംബന്ധിച്ച വിവരങ്ങൾ അറിയാം ഒറ്റ ക്ലിക്കിൽ

സുപ്രീംകോടതിയെ നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡുമായി (എൻജെഡിജി) യോജിപ്പിച്ചു. ഇതോടെ സുപ്രീംകോടതിയിലെ കേസുകളെ സംബന്ധിച്ച വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ അറിയാൻ സാധിക്കും. ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ കേസുകൾ, ആകെ തീർപ്പാക്കിയവ, അവശേഷിക്കുന്നവ തുടങ്ങിയവയുടെ വിവരങ്ങളാണ് ഇതിലൂടെ അറിയാൻ സാധിക്കുന്നത്.

ALSO READ: ഒട്ടേറെ ഫീച്ചറുകളുമായി ഐഒഎസ് 17, ദിവസങ്ങള്‍ക്കകം ഐഫോണ്‍ ഉപയോക്താക്കളിലേക്ക് എത്തുന്നു

അതേസമയം 80,000 കേസുകളാണ്‌ സുപ്രീംകോടതിയിൽ തീർപ്പാകാതെ കിടക്കുന്നത്‌. രാജ്യത്തെ ഹൈക്കോടതികൾ, ജില്ലാ കോടതികൾ തുടങ്ങിയവ നേരത്തെതന്നെ ഇത് നടപ്പാക്കിയിരുന്നു. നാഷണൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടലിൽ സുപ്രീംകോടതി കൂടി ഉൾപ്പെട്ടതോടെ ഇ–-കോർട്ട്‌ പദ്ധതി പൂർണ്ണമായി. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) ആണ്‌ ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്.

ALSO READ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം വയനാട്ടിൽ ധർണ്ണ സംഘടിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News