എന്താണ് ഗൂഗിൾ പേ യുടെ കൺവീനിയൻസ് ഫീ?

കഴിഞ്ഞ ദിവസമാണ് റീചാർജുകൾക്ക് ഗൂഗിൾ പേ കൺവീനിയൻസ് ഫീ ഈടാക്കിത്തുടങ്ങിയെന്ന വാർത്ത വന്നത്. റീ ചാർജുകൾക്ക് പിന്നാലെ ഇനി മറ്റ് പണമിടപാടുകൾക്കും ഇത് നൽകേണ്ടി വരുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കുണ്ട്.

ALSO READ: കാര്യവട്ടത്ത് ഇന്ത്യയുടെ റണ്‍വേട്ട; വെടിക്കെട്ട് ബാറ്റിംഗുമായി താരങ്ങള്‍

എന്നാൽ എന്താണ് കൺവീനിയൻസ് ഫീ എന്ന് പലർക്കും സംശയമുണ്ട്. നിലവിൽ നമ്മൾ പണമിടപാട് നടത്താൻ വ്യത്യസ്തമായ നിരവധി പേമെന്റ് രീതികൾ ഉപയോഗിച്ചു വരുന്നുണ്ട്. നമ്മൾ നേരിട്ട് ചെയ്യേണ്ട സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ, വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ നമ്മളെ സഹായിക്കുന്നതിന് പകരമായി നമ്മൾ നൽകുന്ന ഫീസാണ് കൺവീനിയൻസ് ഫീ എന്ന് ലളിതമായി പറയാം. അതായത് പേമെന്റ് രീതികളുടെ കൂടുതൽ കാര്യക്ഷമമായ നടത്തിപ്പിനായി ഉപഭോക്താക്കൾ നൽകേണ്ടി വരുന്ന പണമാണ് കൺവീനിയൻസ് ഫീസ്. ഇത് താരതമ്യേന കുറഞ്ഞ ഒരു തുകയായിരിക്കും. എന്നാൽ പിൽക്കാലത്ത് ഇത് വർധിപ്പിക്കാനും കമ്പനികൾക്ക് അധികാരമുണ്ട്.

ALSO READ: രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യം; ജില്ലാതല സർക്കാർ ആശുപത്രിയിൽ നടന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

എന്നാൽ കൺവീനിയൻസ് ഫീ ഈടാക്കുന്നുണ്ടെങ്കിൽ അക്കാര്യം ഉപഭോക്താവിനെ കൃത്യമായി അറിയിക്കേണ്ടതുണ്ട്. അതായത് ഇടപാടിൽ എത്ര രൂപയാണ് കൺവീനിയൻസ് ഫീ ആയി നൽകേണ്ടിവന്നതെന്ന് ഇടപാടിന്റെ റസീപ്റ്റിൽ കാണിച്ചിരിക്കണം. ഗൂഗിളിന്റെ പേരിൽ കൺവീനിയൻസ് ഫീ വന്നതുമായി ബന്ധപ്പെട്ട പങ്കുവയ്ക്കപ്പെട്ട സ്ക്രീൻഷോട്ടിലും ആകെ തുകയ്ക്ക് പുറമെ കൺവീനിയൻസ് ഫീ ആയി നൽകിയിട്ടുള്ള തുക പ്രത്യേകം കാണിച്ചിട്ടുണ്ട്. ഒരു പണമിടപാടിന് അല്ലെങ്കിൽ സേവനത്തിന് കൺവീനിയൻസ് ഫീ ഈടാക്കണമെങ്കിൽ ആ ഇടപാടിന് മറ്റൊരു സാധാരണ പേയ്‌മെന്റ് രീതി ഉണ്ടായിരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News