കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം; കാണാതായ 21 പേരുടെ വിവരങ്ങൾ ലഭ്യമായി, 11 പേർ മലയാളികൾ

കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ കാണാതായ  21 പേരുടെ വിവരങ്ങൾ ലഭ്യമായി. 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ മരണപ്പെട്ട കൊല്ലം സ്വദേശി ഷെമീർ, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ എന്നിവരെ തിരിച്ചറിഞ്ഞു.

ALSO READ: കുവൈറ്റ് ഫ്ലാറ്റിലെ തീപിടിത്തം: മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഷിബു വർഗീസ്,തോമസ് ജോസഫ്,പ്രവീൺ മാധവ് സിംഗ്,ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ,കേളു പൊന്മലേരി, സ്റ്റീഫിൻ എബ്രഹാം സാബു,അനിൽ ഗിരി ,മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്,മുരളീധരൻ പി.വി, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു,സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ,ജീസസ് ഒലിവറോസ് ലോപ്സ്, ഡെന്നി ബേബി കരുണാകരൻ എന്നിവരുടെ വിവരങ്ങളും ലഭ്യമായി.

മങ്കെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്.

ALSO READ: കുവൈത്തിൽ ഫ്ലാറ്റിനുണ്ടായ തീപിടുത്തത്തില്‍ മരണ സംഖ്യ ഉയർന്നു; 40 പേര്‍ മരിച്ചതായി റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News