കാമുകന്‍ ഫോണ്‍ എടുക്കുന്നില്ല എന്ന് കാരണം പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം വിളിച്ചറിയിച്ച യുവതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. യുവെ എന്ന കാമുകിയാണ് പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം വിളിച്ചറിയിച്ചത്. ചൈനയിലാണ് സംഭവം. കാമുകൻ തന്നെ അവഗണിക്കുകയാണെന്ന് തോന്നിയ ഇവർ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. കാമുകനുള്‍പ്പെടെയുള്ളവര്‍ ലൈംഗിക വ്യാപാരത്തില്‍ ഇടപെട്ടിരിക്കുകയാണെന്നായിരുന്നു സന്ദേശം. എന്നാൽ ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയും പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
കാൽ മസാജ് എന്ന പാർലറിൽ ലൈംഗിക വ്യാപാരം നടക്കുകയാണെന്നും തന്‍റെ കാമുകനും അവിടുത്തെ ഇടപാടുകാരില്‍ ഒരാളാണ് എന്നുമാണ് യുവതി പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് പാര്‍ലറിൽ എത്തുകയും ചെയ്‌തു. പക്ഷേ അവിടെ അന്ന് അവധിയായിരുന്നതിനാല്‍ അടിച്ചിട്ടിരിക്കുകയായിരുന്നു. പിന്നാലെ പൊലീസ് യുവതിയുടെ കാമുകനായ സോങുമായി ബന്ധപ്പെട്ടപ്പോൾ റസ്റ്റോറന്‍റില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയാണെന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ശേഷം പൊലീസ് ഇയാളെ കണ്ടെത്തുകയും ചെയ്‌തു.
ALSO READ: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തങ്ങൾക്ക് ലഭിച്ചത് വ്യാജ സന്ദേശമാണെന്ന് ബോധ്യമായ പൊലീസ് ഉടൻ തന്നെ യുവതിയുമായി ബന്ധപ്പെട്ടു. സോങ് ഫോൺ എടുക്കാറില്ലെന്നും സോങ് തന്നിൽ നിന്നും അകലുന്നു എന്നും തോന്നിയതുകൊണ്ടാണ് ഇത്തരമൊരു വ്യാജ സന്ദേശം അറിയിച്ചത് എന്നായിരുന്നു യുവതിയുടെ മറുപടി. പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശം അറിയിച്ചു എന്ന കേസില്‍ പൊലീസ് പിന്നീട് യുവെയെ കസ്റ്റഡിയിലെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here