ഇന്‍ഫോസിസിന് എട്ടിന്റെ പണി, ഐടി മേഖലയ്ക്കും തലവേദന; 32,000 കോടിയുടെ നികുതി നോട്ടീസ് നിലനില്‍ക്കും

ഇന്‍ഫോസിസിന് ചരക്ക് സേവന നികുതി വകുപ്പ് നല്‍കിയ നികുതി കുടിശിക നോട്ടീസ് നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫോസിസിനോട് ആവശ്യപ്പെട്ട നികുതി നിയമപ്രകാരമുള്ളതാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്‍ഫോസിസിനോട് ആവശ്യപ്പെട്ട 32,000 കോടി രൂപയ്ക്കുമേല്‍ ഇളവുകളൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.

അതേസമയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സുമായി ഇന്‍ഫോസിസ് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍, പ്രതികരണം സമര്‍പ്പിക്കാന്‍ കമ്പനി പത്ത് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read : സൂപ്പര്‍ സ്റ്റാര്‍…ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലിലേക്ക്

ഇന്‍ഫോസിസ് ഉയര്‍ന്ന നികുതി കുടിശിക അടയ്ക്കണമെന്ന നോട്ടീസിനെതിരെ ഐടി മേഖല ഒന്നാകെ രംഗത്തെത്തിയിരുന്നു. ഇത് നികുതി ഭീകരതയാണ് എന്നായിരുന്നു ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ മോഹന്‍ ദാസ് പൈയുടെ ആരോപണം.

വിദേശ ശാഖകള്‍ക്കുള്ള ചെലവുകള്‍ക്ക് ജിഎസ്ടി അടയ്ക്കണമെന്നാണ് ജിഎസ്ടി വകുപ്പ് അറിയിക്കുന്നത് എന്നാല്‍ വിദേശത്തുള്ള ഓഫീസുകളുടെ ചെലവുകള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്നാണ് ഇന്‍ഫോസിസിന്റെ നിലപാട്. കേന്ദ്ര പരോക്ഷ നികുതി – കസ്റ്റംസ് ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്നും ഇന്‍ഫോസിസ് പറയുന്നു. ഇത് വരെയുള്ള ജിഎസ്ടി കൃത്യമായി അടച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വിദേശ ശാഖകള്‍ നല്‍കുന്ന സേവനങ്ങളുടെ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസത്തിന് കീഴില്‍ ഇന്റഗ്രേറ്റഡ് ജിഎസ്ടി അടയ്ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നാണ് ജിഎസ്ടി വകുപ്പിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News