‘കോട്ടയം മെഡിക്കല്‍ കോളേജിൽ പഠനത്തിനും ചികിത്സയ്ക്കും ഗവേഷണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും’: മന്ത്രി വി എൻ വാസവൻ

കോട്ടയം മെഡിക്കല്‍ കോളേജിൽ പഠനത്തിനും ചികിത്സയ്ക്കും ഗവേഷണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മന്ത്രി വി എൻ വാസവൻ. 29.63 ലക്ഷം രൂപ അനുവദിച്ച് ഗവ. നഴ്‌സിംഗ് കോളേജിന് ബസ് നൽകി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എം എൽ എ ഫണ്ടിൽ നിന്നുമാണ് നഴ്സിംങ് കോളേജിന് ആവശ്യമായ തുക അനുവദിച്ചത്.

Also read:കൃഷിക്കൊപ്പം കളമശേരിയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് തുടക്കമായി; മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് കോളജിന് സ്വന്തമായി ബസ് അനുവദിച്ചത്. 29.63 ലക്ഷം രൂപ മുടക്കിയാണ് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കോളജിന് ബസ് കൈമാറിയത്. മെഡിക്കല്‍ കോളേജിൻ്റെ പശ്ചാതല വികസനത്തിന് സർക്കാർ വലിയ പരിഗണനയാണ് നൽകുന്നത്. വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗതയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Also read:മൂന്നാം മോദി സർക്കാർ; ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിക്ക് 4 മന്ത്രിമാരെന്ന് റിപ്പോർട്ട്

ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് തെക്കേടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവ.നഴ്‌സിംഗ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. വി കെ ഉഷ മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News