പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മാത്രം അനുവദിച്ചത് 246 കോടി രൂപ

2022-23 സാമ്പത്തിക വർഷം പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ മാത്രം അനുവദിച്ചത് 246 കോടി രൂപയെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിൽ 174 സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനാണ് 206 കോടി രൂപ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾതലത്തിൽ 152 കോടി രൂപ മുടക്കി 130 സ്കൂളുകളിലും ഹയർസെക്കൻഡറി തലത്തിൽ 41 കോടി രൂപ മുടക്കി 32 സ്കൂളുകളിലും വെക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ 13 കോടി രൂപ മുടക്കി 12 സ്കൂളുകളിലും കെട്ടിടനിർമാണത്തിന് അനുമതി നൽകി. 159 സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് 15 കോടി രൂപയും അനുവദിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിനുള്ള ആകസ്മിക സഹായം നൽകുന്നതിന്റെ ഭാഗമായി 163 സ്കൂളുകൾക്ക് 25 കോടി രൂപയുടെ ഭരണാധിനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News