വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും ഉള്ള സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ ഉണ്ടാകണം എന്നതാണ് ടൂറിസം വകുപ്പിന്റെ നിലപാടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത് നടപ്പിലാക്കുന്നതിനായി ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യകതമാക്കുന്നു.

ALSO READ: സഭാ തർക്കത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതതിൽ സർക്കാരിൽ പ്രതീക്ഷ ഉണ്ട്; യാക്കോബായ സഭ

മന്ത്രിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉടനെ തന്നെ കേരളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികളുടെ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കുകയും ഉന്നതതല യോഗം ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നുവെന്നും, എന്നാല്‍ ചില ഇടങ്ങളില്‍ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോകുന്ന സ്ഥിതിയുണ്ടെന്നും വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും ഉള്ള സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ ഉണ്ടാകണം എന്നതാണ് ടൂറിസം വകുപ്പിന്റെ നിലപാട്. ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന നിര്‍ദ്ദേശം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10 ന് ഉച്ചക്ക് 12 മണിക്ക് ആണ് യോഗം ചേരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News