പുരോഹിതന്റെ വാക്കുകേട്ട് പട്ടിണി കിടന്ന് മരിച്ചവരില്‍ കുട്ടികളും; ചിലരെ ശ്വാസം മുട്ടിച്ചു; ആകെ മരിച്ചവര്‍ 110 ആയി

കെനിയയില്‍ പുരോഹിതന്റെ വാക്കുകേട്ട് പട്ടിണി കിടന്ന് മരിച്ചവരില്‍ കുട്ടികളും. രണ്ട് മുതല്‍ പത്ത് വയസ് പ്രായമുള്ള ഒന്‍പത് കുട്ടികളാണ് ഇത്തരത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പട്ടിണി കിടന്ന് മരിച്ചവരില്‍ 110 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കാണാതായ കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഏപ്രില്‍ രണ്ടാംവാരത്തോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഷാക്കഹോല വനംപ്രദേശത്ത് സംശയാസ്പദമായി കുഴിമാടങ്ങള്‍ കണ്ടെത്തിയതോടെ അധികൃതര്‍ വിശദമായ പരിശോധന നടത്തുകയും മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. പട്ടിണി കിടന്ന് മരിച്ചാല്‍ ലോകാവസാനത്തിന് മുന്‍പ് തന്നെ യേശുവിനെ കാണാമെന്ന പള്ളിയിലെ പുരോഹിതന്റെ വാക്കുകേട്ടാണ് വിശ്വാസികള്‍ വനത്തിനുള്ളില്‍ പ്രവേശിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് പുരോഹിതനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് കെനിയന്‍ റെഡ്‌ക്രോസിന്റെ റിപ്പോര്‍ട്ട്. ഇതില്‍ നാല്‍പ്പത്തിനാല് പേരെ ഇതുവരെ രക്ഷപ്പെടുത്തി.

രക്ഷപ്പെട്ടവരില്‍ എട്ട് പേര്‍ പിന്നീട് മരിച്ചു. അധികൃതര്‍ കണ്ടെത്തുമ്പോള്‍ പട്ടിണി കിടന്ന് എല്ലും തോലുമായ നിലയിലായിരുന്നു ഭൂരിഭാഗം പേരും. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങളുടെ വയറ്റില്‍ ഭക്ഷണത്തിന്റെ അംശം കണ്ടെത്താനായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News