പരുക്കേറ്റ പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ 35 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി 14കാരി

സംഘര്‍ഷത്തില്‍ പരുക്കേറ്റ പിതാവിന് ചികിത്സ നല്‍കാനായി 35 കിലോമീറ്റര്‍ സൈക്കിള്‍ റിക്ഷ ചവിട്ടി 14കാരി. 14കാരിയായ സുജാത സേഥിയാണ് പരുക്കേറ്റ പിതാവ് ശംബുനാഥിനെയും കൊണ്ട് സൈക്കിള്‍ റിക്ഷ ചവിട്ടിയത്. ഒഡീഷയിലെ ഭദ്രക് ടൗണിലെ മൊഹതാബ് ചാക് ഗ്രാമത്തിലാണ് സംഭവം.

Also Read : രാവിലെ ഉണര്‍ന്നില്ല; പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ട് സ്‌കൂള്‍ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് സ്‌കൂള്‍ അധികൃതര്‍

ഒക്ടോബര്‍ 22 ന് ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തിലാണ് ശംബുനാഥിന് പരുക്കേറ്റത്. ശംഭുനാഥിനെ ആദ്യം 14 കിലോമീറ്റര്‍ അകലെയുള്ള ധാം നഗര്‍ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ഭദ്രക് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാനും ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ വാഹനമോ ആംബുലന്‍സോ വിളിക്കാന്‍ പണമില്ലാത്തതിനാല്‍ 14 കാരി തന്നെ സൈക്കിള്‍ റിക്ഷയിലിരുത്തി 35 കിലോമീറ്റര്‍ അകലെയുള്ള ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ ശംഭുനാഥിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മരുന്നു നല്‍കിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു.

Also Read : ചായ നല്‍കാന്‍ വൈകി, മകളും മരുമകളുമായി വഴക്കിട്ട ശേഷം 65കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഒരാഴ്ചയ്ക്ക് ശേഷം ശസ്ത്രക്രിയക്കായി വീണ്ടും ജില്ലാ ആശുപത്രിയില്‍ എത്തണമെന്നും നിര്‍ദേശിച്ചു. തന്റെ കയ്യില്‍ പണമോ, വിളിക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍ പോലുമോ ഉണ്ടായിരുന്നില്ല. അതിനിലാണ് സൈക്കിള്‍ റിക്ഷയില്‍ തന്നെ പിതാവിനെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്ന് സുജാത സേഥി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News