പരിക്കേറ്റവര്‍ പെരുകുന്നു; സൈന്യത്തിന് തിരിച്ചടി, പതറി ഇസ്രയേല്‍

പലസ്തീനില്‍ അധിനിവേശം നടത്തി സാധാരണക്കാരെ കൊന്നൊടുക്കുന്ന ഇസ്രയേല്‍ സൈന്യത്തിന് തിരിച്ചടി. ഗാസയില്‍ നടക്കുന്ന ശക്തമായ പോരാട്ടത്തില്‍ പലസ്തീന്റെ ചെറുത്തുനില്‍പ്പില്‍ പരിക്കേറ്റ് മടങ്ങുന്ന ഇസ്രയേല്‍ സൈനികരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഭുരിഭാഗം പേരും സാരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. റിസര്‍വ് ഡ്യൂട്ടിലിരിക്കെ ഹമാസിന്റെ പ്രത്യാക്രമണത്തില്‍ കാലു നഷ്ടപ്പെട്ട ഇസ്രയേല്‍ സൈനികന്‍ ഇഗോര്‍ ടുഡോറന്റെ അനുഭവങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിടലടക്കം വൈറലാവുകയാണ്. വെറും 12 മണിക്കൂറാണ് ഇഗോര്‍ യുദ്ധമുഖത്തുണ്ടായിരുന്നത്. അപ്രതീക്ഷിതമായി ഇഗോറിന്റെ ടാങ്കറിലേക്ക് മിസൈല്‍ പതിച്ചു.

ALSO READ: ടെസ്ല ഫാക്ടറിയില്‍ എന്‍ജിനീയറെ ആക്രമിച്ച് മുറിവേല്‍പ്പിച്ച് ‘റോബോട്ട്’

ഗസ്സയില്‍ വെറും 12 മണിക്കൂര്‍ ചെലവഴിച്ചതോടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞ ആളാണ് ഇസ്രായേല്‍ സൈനികനായ ഇഗോര്‍ ടുഡോറന്‍. പൊടുന്നനെ ടുഡോറന്റെ ടാങ്കറിലേക്ക് മിസൈല്‍ പതിച്ചു. അത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന പരിക്കിന് കാരണമായി. പരിക്ക് ഗുരുതരമായതിനാല്‍ ഇനി കാലുണ്ടാകില്ലെന്ന് തനിക്ക് മനസിലായെന്ന് ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് അദ്ദേഹം പറയുന്നു. ഇനി സൈനിക ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവില്ലെന്നും അദ്ദേഹം പറയുന്നു. ഇത് ഇസ്രയേലി സൈനികരില്‍ ഒരാളുടെ അനുഭവം മാത്രമാണ്. ഇസ്രയേല്‍ സൈന്യത്തിന് വന്‍ തിരിച്ചടിയാവുകയാണ് പരിക്കേറ്റ് പിന്‍മാറേണ്ടി വരുന്ന സൈനികരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.

ALSO READ: ഭർത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചത്; താരകല്യണിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

പരിക്കുമൂലം ഇനി കാലുണ്ടാകില്ലെന്ന് പെട്ടെന്ന് മനസ്സിലായെന്ന് ചികിത്സിക്കുന്ന ആശുപത്രിയിലെ കട്ടിലില്‍ ഇരുന്ന് അദ്ദേഹം പറഞ്ഞു. റിസര്‍വ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആളാണ് ടുഡോറന്‍. സ്വയം യുദ്ധമുഖത്തേക്ക് പോകാന്‍ സന്നദ്ധനായതായിരുന്നു. എന്നാല്‍, ഒക്ടോബര്‍ ഏഴിലെ ഹമാസ് തിരിച്ചടിയില്‍ കാല്‍ നഷ്ടപ്പെട്ടു. ഇനി സൈനിക ജീവിതം സാധ്യമാകില്ലെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. മുറിവേറ്റ ഇസ്രായേലി സൈനികരുടെ പെരുകുന്ന സംഖ്യയുടെ പ്രതിനിധിയാണ് ടുഡോറന്‍. ഇത്തരം ആളുകള്‍ യുദ്ധത്തിലെ മറഞ്ഞിരിക്കുന്ന വന്‍ ബാധ്യതകളാണ്. അത് വരും വര്‍ഷങ്ങളില്‍ ഇസ്രായേലിനെ ഗുരുതരമായി ബാധിച്ചേക്കും.

ALSO READ: വയോധികയുടെ പശുവിനെ മോഷ്ടിച്ച് അറവുകാര്‍ക്ക് വിറ്റു; കണ്ടെത്തി തിരികെനല്‍കി പൊലീസ്

ഇസ്രായേല്‍ പുനരധിവസിപ്പിക്കേണ്ട, പരിക്കേറ്റവരുടെ വലിയ നിരക്ക് രാജ്യത്തെ സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് യുദ്ധനീരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഇത്തരക്കാരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ വേണ്ട പരിഗണന നല്‍കാനോ ഇസ്രയേല്‍ തയ്യാറാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നിര്‍ബന്ധിത സൈനിക സേവനമുള്ള രാജ്യമാണ് ഇസ്രായേല്‍. എല്ലാ വീട്ടിലും സൈന്യവുമായി ബന്ധമുള്ളവരുണ്ട്. അതുകൊണ്ടുതന്നെ, സൈനികര്‍ക്കുണ്ടാകുന്ന തിരിച്ചടികള്‍ അവിടെ വൈകാരിക വിഷയമാണ്. കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്‌കാര ചടങ്ങുകളിലും മറ്റും ജനം കൂട്ടമായി എത്തുന്നുണ്ട്. യുദ്ധമുഖത്തുനിന്ന് പിന്മാറിയ ശേഷം കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News