‘പരിക്കേറ്റ സ്വാമിക്ക് ഹൈക്കോടതിയുടെ സുരക്ഷയുണ്ട്, അദ്ദേഹത്തിനെതിരെ നടന്ന ആക്രമണം അന്വേഷിക്കണം’: മന്ത്രി കെബി ഗണേഷ് കുമാര്‍

K B GANESH KUMAR

കൊട്ടാരക്കര അവധൂതാശ്രമം കൈക്കലാക്കാന്‍ ഭൂമാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഭൂമാഫിയാ സംഘത്തിന്റെ കറിവെപ്പുകാരനെ മഠാധിപതി ആക്കാന്‍ നീക്കം നടക്കുന്നു. നിലവിലെ മഠാധിപതിയുടെ ജീവനും ഭീഷണിയുണ്ട്. സ്ഥലം എംഎല്‍എ എന്ന നിലയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ആര്‍എസ്എസ് രാഷ്ട്രീയം കളിക്കാന്‍ നോക്കേണ്ടെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ALSO READ:കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോര്‍ട്ടറെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ച സംഭവം; പ്രതികരണവുമായി വി ഡി സതീശന്‍

കൊല്ലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ സ്വാമി രാമാനന്ദഭാരതിയെ ആക്രമിച്ചതായാണ് പരാതി ഉയരുന്നത്. രാത്രി കണ്ണില്‍ മുളകുപൊടി വിതറി ഒരാള്‍ മര്‍ദിച്ചെന്ന് സ്വാമി പരാതിപ്പെട്ടു. മഠം പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ നടത്തുന്ന നീക്കം തടഞ്ഞതിന്റെ വിരോധമാണ് ആക്രണ ഉദ്ദേശമെന്നും സ്വാമി ആരോപിച്ചു. ജീവന് ഭീക്ഷണി ഉണ്ടെന്ന് കാട്ടി കോടതിയില്‍ നിന്ന് പൊലീസ് സംരക്ഷണം നേടിയിരുന്നു.

ALSO READ:മുക്കത്ത് അക്ഷയസെന്റര്‍ ഉടമയെ ആക്രമിച്ച സംഭവം; സദാചാര ആക്രമണമെന്ന് പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News