മൃതദേഹം കണ്ടെത്തിയത് മാലിന്യകൂമ്പാരത്തില്‍; കുട്ടിയുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകളെന്ന് ആലുവ റൂറല്‍ എസ്പി

കേരളമനസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ ആറുവയസ്സുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് മാലിന്യ കൂമ്പാരത്തിലാണെന്ന് ആലുവ റൂറല്‍ എസ്പി വിവേക് പറഞ്ഞു. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതിന് മുകളില്‍ മൂന്ന് കല്ലുകള്‍വെച്ചിരുന്നു. പ്ലാസ്റ്റിക്കും മാലിന്യങ്ങളുമിട്ട് മൃതദേഹം മൂടിയിരുന്നുവെന്നും എസ്പി പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും എസ്പി പറഞ്ഞു.

ALSO READ: ചാന്ദ്‌നിയെ കൊന്നത് പ്രതി അസ്ഫാക് ആലം തന്നെയെന്ന് പൊലീസ്

സംഭവത്തില്‍ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ചതായി ഇയാള്‍ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. കുറ്റം ചെയ്യുമ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ പ്രതി മറ്റൊരാള്‍ക്ക് കൈമാറി എന്നാണ് ആദ്യം പറഞ്ഞത്. ഇത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലപാതകത്തിന് പിന്നിലെ കാരണം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

ALSO READ:‘ അവനെ വിട്ടുകൊടുക്കരുത്; കയ്യും കാലും തല്ലിയൊടിക്കണം’; ആറ് വയസുകാരിയെ കൊന്ന പ്രതിക്കെതിരെ ജനരോഷം

ഇന്ന് ഉച്ചയോടെയാണ് ആലുവ മാര്‍ക്കറ്റിന് സമീപത്തു നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അസാം സ്വദേശിയായ അസ്ഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News