നരോദ ഗാം കേസിൽ എല്ലാ പ്രതികളെയും കുറ്റ വിമുക്തരാക്കിയത് നീതി നിഷേധം; സീതാറാം യെച്ചൂരി

നരോദ ഗാം കേസിൽ എല്ലാ പ്രതികളെയും കുറ്റ വിമുക്തരാക്കിയ  കോടതി വിധി നീതി നിഷേധമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൂട്ടക്കൊലയുടെ ഉത്തരവാദികൾ ആരൊക്കെയാണ്.  തെറ്റ് തിരുത്തപ്പെടണം. ഇരകൾക്ക് നീതി കിട്ടണമെന്നും നീതിയും നിയമവും സംരക്ഷിക്കപെടണമെന്നും  അദ്ദേഹം പറഞ്ഞു.

അതേസമയം അദാനി – ശരദ് പവാർ കൂടിക്കാ‍ഴ്ച്ചയിലും അദ്ദേഹം പ്രതികരിച്ചു. ഇരുവരുടെയും കൂടിക്കാ‍ഴ്ച്  സൗഹൃദ സന്ദർശനമെന്ന് പവാർ വ്യക്തമാക്കിയിട്ടുണ്ട്. സൗഹൃദവും അഴിമതിക്കെതിരായ പോരാട്ടവും രണ്ടും രണ്ടാണെന്ന്  പവാർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതിപക്ഷത്തിന് ഒപ്പം നിന്ന് പോരാടുമെന്നും സീതാറാം  യെച്ചൂരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News