രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസിന്റെ തീരുമാനം വൈകിയുദിച്ച വിവേകമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. ജനുവരി 22ന് അയോധ്യയില്‍ നടക്കുന്നത് ബിജെപി ആര്‍എസ്എസ് പരിപാടിയാണെന്നും അതുകൊണ്ട് തന്നെ രാമക്ഷേത്ര വിഗ്രഹപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കുകയാണെന്നം കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
മതം എന്നത് വ്യക്തിപരമായ കാര്യമാണെന്നും സംഘപരിവാര്‍ രാമക്ഷേത്രത്തെ ഒരു രാഷ്ട്രീയ പദ്ധതിയായി മാറ്റുകയാണെന്നുമുള്ള യാഥാര്‍ഥ്യം വിളിച്ചുപറയാന്‍ ഇത്രയും സമയം എടുക്കേണ്ടിവന്നത് കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാടിലെ വ്യക്തതയില്ലായ്മയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തില്‍ മൃദുഹിന്ദുത്വ കൊണ്ട് ആര്‍എസ്എസ് മുന്നോട്ടുവെക്കുന്ന തീവ്രഹിന്ദുത്വത്തെ നേരിടാന്‍ ശ്രമിക്കുന്നത് നഷ്ടക്കച്ചവടമാകുമെന്ന കണക്കുകൂട്ടലായിരിക്കണം അയോധ്യാ ചടങ്ങില്‍നിന്ന് മാറിനില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രേരിപ്പിച്ചത്.
ALSO READ: സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍
ഇടതുപക്ഷവും മറ്റു മതേതര പാര്‍ട്ടികളും സ്വീകരിച്ച തത്ത്വാധിഷ്ഠിത നിലപാടിലേക്ക് കോണ്‍ഗ്രസും ഒടുവില്‍ എത്തിച്ചേര്‍ന്നത് മതനിരപേക്ഷ ശക്തികളുടെ സമ്മര്‍തന്ത്രം കൊണ്ട് മാത്രമാണെന്നും ഈ വിഷയത്തില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ച അഴകൊഴമ്പന്‍ നയം ഇത്തരം വിഷയങ്ങളില്‍ അവര്‍ പിന്തുടര്‍ന്നുപോന്ന കാപട്യമാണ് തുറന്നുകാട്ടുന്നതെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here