കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് ഞെട്ടിക്കുന്നത്: ഐ.എന്‍.എല്‍

കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് ഞെട്ടിക്കുന്നതാണെന്ന് ഐ.എന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ ഹിന്ദുത്വ ആശയങ്ങള്‍ കടമെടുത്താണവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണത്തിന് വഴിയൊരുക്കിയത് കോണ്‍ഗ്രസാണെന്ന് അവകാശപ്പെടുന്നു. മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവ് കമല്‍നാഥ് നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ഗീയതയുടെ കാര്യത്തില്‍ സംഘ്പരിവാറിനെ തോല്‍പിക്കാനുള്ള മല്‍സരത്തിലാണ്. കമല്‍നാഥിന്റെ വാദങ്ങള്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ ചിദംബരവും ആവര്‍ത്തിച്ചു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും രാമക്ഷേത്രത്തിനായി പരസ്യമായി രംഗത്തുവന്നിരിക്കുന്നുവെന്നും ഐഎന്‍എല്‍ നേതാവ് അഭിപ്രായപ്പെട്ടു.

ALSO READ: വർഷങ്ങൾക്ക് ശേഷം പാർവതി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു? മറുപടി നൽകി കാളിദാസ് ജയറാം

ഒഡിഷയില്‍ ജഗന്നാഥക്ഷേത്രത്തിന്റെ മുഴുവന്‍ കവാടങ്ങളും തുറന്നുകിട്ടാന്‍ സങ്കീര്‍ത്തന്‍ സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. നഷ്ടപ്പെട്ട മതേതര ഭൂമിക തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമവും കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. ഇത് കണ്ടില്ലെന്ന് നടിക്കുന്ന മുസ്‌ലിം ലീഗിന്റെ ആണത്തിമില്ലായ്മക്കെതിരെ മധ്യപ്രദേശിലെ പാര്‍ട്ടി ഘടകം പിരിച്ചുവിടാന്‍ പോവുകയാണ്. ദേശീയ നേതൃത്വത്തെ നയിക്കുന്ന കേരള നേതൃത്വം തൊണ്ണൂറുകളിലേത് പോലെ ഒട്ടകപ്പക്ഷി നയമാണ് പിന്തുടരുന്നതും ജനം അതിനു മറുപടി ചോദിക്കുമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News