ഗുജറാത്തിലെ സൂറത്തിൽ വോട്ടെടുപ്പിന് മുമ്പേ ബിജെപി നേടിയ വിജയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംഘപരിവാർ എന്തെല്ലാം കുൽസിത മാർഗങ്ങൾ ഉപയോഗിക്കുമെന്നതിൻ്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
ALSO READ: ‘ഫഫ ടു ഹോളിവുഡ്’; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
കുറ്റമറ്റ രീതിയിൽ സ്ഥാനാർഥിയുടെ പത്രിക സമർപ്പിക്കാൻ പോലും ശ്രദ്ധിക്കാത്ത കോൺഗ്രസിൻ്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഞെട്ടിപ്പിക്കുന്ന ഈ ദുരന്തത്തിന് കാരണമായത്. സ്ഥാനാർഥിയെ പിന്തുണക്കാൻ പാർട്ടിയോട് കൂറുള്ള മൂന്ന് പ്രവർത്തകരെ കണ്ടെത്തുന്നതിനു പകരം ബി.ജെ.പിയിൽനിന്ന് കാശ് വാങ്ങി കള്ള സത്യവാങ്മൂലം നൽകാൻ തയ്യാറായ ഒറ്റുകാരെയാണ് കോൺഗ്രസ് ചുമതലയേൽപിച്ചത്.
ഡമ്മിയടക്കമുള്ള കോൺഗ്രസിൻ്റെ സ്ഥനാർഥികളെ തങ്ങൾ പിന്തുണച്ചിട്ടില്ലെന്നും പത്രികയിലെ ഒപ്പ് വ്യാജമാണെന്നും ഇവർ വാദിച്ചതോടെ ബി.എസ്.പിയുടേതടക്കം എട്ട് സ്ഥാനാർഥികളെ മൽസര രംഗത്തുനിന്ന് പിന്മാറ്റാൻ കോടികളുടെ ഇടപാട് നടന്നുവെന്ന് വേണം അനുമാനിക്കാൻ. ഗുജറാത്തിലെ ബി.ജെ.പി സർക്കാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരും നടത്തിയ ആസൂത്രിത നീക്കത്തിൻ്റെ പരിണതിയാണ് ഈ ജനായത്ത ഹത്യ. സംഘ്പരിവാറിൻ്റെ ആസൂത്രിതമായ ഇത്തരം അട്ടിമറി നീക്കങ്ങൾക്ക് മുന്നിൽ നിസ്സഹായരായി നോക്കിനിൽക്കുന്ന കോൺഗ്രസിനെ എങ്ങനെയാണ് വിശ്വസിക്കാനാവുകയെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ ചോദിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here