ബിജെപി പ്രകടന പത്രികയില്‍ നിറഞ്ഞു നില്‍ക്കുന്നത് വര്‍ഗീയ – വിഭാഗീയ അജണ്ടകള്‍: ഐഎന്‍എല്‍

തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ബിജെപി ഉറപ്പ് നല്‍കുന്നത് ആര്‍എസ്എസിന്റെ വര്‍ഗീയവും വിഭാഗീയവുമായ അജണ്ടകളാണന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു. ഏക സിവില്‍കോഡും ഏക തെരഞ്ഞെടുപ്പും ലോകമാകെ രാമായണാചരണവുമൊക്കെയാണ് മോദിയുടെ വാഗ്ദാനം.

ALSO READ: മിക്‌സി വേണ്ട, തനതായ ശൈലിയിൽ ചൂടത്ത് ഒരു തണുപ്പൻ തണ്ണിമത്തൻ ജ്യൂസ് അടിച്ചാലോ? വൈറലായി വീഡിയോ, കണ്ടത് 31 മില്ല്യൺ ആളുകൾ

സിഎഎയും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമെല്ലാമാണ് വന്‍ നേട്ടമായി എണ്ണുന്നത്. മോദിയുടെ ഗ്യാരണ്ടി കാലഘട്ടത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ്. തൊഴിലില്ലാഴ്മ കൊണ്ട് പൊറുതി മുട്ടിയ യുവാക്കളും വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞ സമാന്യജനങ്ങളും ഹിന്ദുത്വ സര്‍ക്കാറിനെ താഴെയിറക്കും. ജനങ്ങളുടെ മുന്നില്‍ വെക്കാന്‍ സര്‍ക്കാറിന് ഒരു അജണ്ടയുമില്ലാത്ത, ഭാവനാ രഹിതരായ വര്‍ഗീയ പാര്‍ട്ടികളുടെ മാനിഫെസ്റ്റോ ജനം പുച്ഛിച്ച് തള്ളുമെന്ന് ഐഎന്‍എല്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News