അയോധ്യ രാമക്ഷേത്രം: കോണ്‍ഗ്രസിന്റെ ഒളിച്ചുകളി ലജ്ജാവഹം: ഐ.എന്‍.എല്‍

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടേ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം വേണമെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയുടെ പ്രസ്താവന ആ പാര്‍ട്ടി അകപ്പെട്ട കടുത്ത ആശയക്കുഴപ്പമാണ് വ്യക്തമാക്കുന്നതെന്ന് ഐഎന്‍എല്‍. ലോകം ഉറ്റുനോക്കുന്ന ഒരു വിഷയത്തില്‍ ലജ്ജാവഹമാണ് ഈ ഒളിച്ചുകളിയെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

രാമക്ഷേത്ര പ്രതിഷ്ഠയുടെ കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ മതേതരത്വത്തോടുള്ള അവരുടെ വികലവും വിനാശകരവുമായ കാഴ്ചപ്പാടുകളാണ് തുറന്നുകാട്ടുന്നത്. 1989ല്‍ പാലംപൂരില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നേതൃയോഗം മുഖ്യ അജണ്ടയായി പ്രഖ്യാപിച്ച അന്ന് തൊട്ട് വര്‍ഗീയ ധ്രുവീകരണവും വിദ്വേഷ രാഷ്ട്രീയവും ലക്ഷ്യമിട്ട് സംഘ്പരിവാര്‍ കൊണ്ടുനടന്ന രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ പരിണതിയാണ് ജനുവരി 22 ന്റ പ്രതിഷ്ഠാചടങ്ങെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തതെന്നും ഐഎന്‍എല്‍ ചോദിച്ചു.

Also Read : 10 രൂപ അഡ്വാൻസ് നൽകി അഞ്ച് ടിക്കറ്റുകൾ എടുത്തു; ഒടുവിൽ മീൻ വിൽപനക്കാരനെ തേടി ഒരു കോടിയും 8,000 രൂപ സമാശ്വാസ സമ്മാനവും എത്തി

ആര്‍.എസ്.എസ് വിഭാവന ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിന്റെ പ്രതിഷ്ഠയാണ് അന്നവിടെ നടക്കാന്‍ പോകുന്നത്. അത് മനസ്സിലാക്കി, പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ ഉടന്‍ നിരസിക്കുന്നതിനു പകാരം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പങ്കുപറ്റാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ ബാബരിപ്പള്ളി വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പിന്തുടര്‍ന്ന വഞ്ചനാപരമായ നിലപാടിന്റെ മറ്റൊരു അധ്യായമായിരിക്കുമതെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News