സിഎഎ വിഷയത്തിൽ കോൺഗ്രസ് നിലപാട്; ഇന്ത്യൻ എക്സ്പ്രസ് വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത് – ഐഎൻഎൽ

കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ കരടിൽ സിഎഎയ്ക്കെതിരായ പരാമർശം ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം പ്രകടനപത്രികയിൽ നിന്ന് അത് ഒഴിവാക്കുകയായിരുന്നുവെന്ന ഇന്ത്യൻ എക്സ്പ്രസിൻ്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് ഐഎൻഎൽ. പൗരത്വ ഭേദഗതി വിഷയത്തിൽ ബിജെപിയിൽ നിന്ന് ഭിന്നമായ ഒരു നിലപാട് എടുക്കുകയാണെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷ സമൂഹത്തിൻ്റെ വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയിൽ കോൺഗ്രസ് ആ ഭാഗം തന്നെ വിട്ടുകളയുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

Also Read; യുഎസില്‍ ഡാര്‍ക്ക് വെബ്ബിലൂടെ നിയന്ത്രിത വസ്തുക്കള്‍ വിറ്റു; ഇന്ത്യക്കാരന് 5 വര്‍ഷം തടവ്

എഐസിസി പ്രസിഡണ്ടും മറ്റു നേതാക്കന്മാരും ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത് വെറും കാപട്യമായിരുന്നുവെന്നും വ്യക്തമായി. അതുകൊണ്ട് തന്നെ സംഘപരിവാറിൻ്റെ അതേ രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിനെതിരെ വോട്ട് ചെയ്യേണ്ടത് ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരുടേയും കടമയാണെന്ന് ഓർമ്മിപ്പിക്കേണ്ട സമയമാണിത്. ഇത്തരം കപട നീക്കങ്ങളാണ് കോൺഗ്രസിൽ നിന്നും ന്യൂനപക്ഷങ്ങളെ അകറ്റി നിർത്തിയത് എന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

Also Read; “സിഎഎയ്ക്കെതിരെ ഒരിടത്തും പ്രതികരിക്കാത്തയാളാണ് രാഹുൽ ഗാന്ധി”: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News