ആര്‍എസ്എസിനെ വെള്ളപൂശാനുള്ള ലീഗ് ശ്രമം അപഹാസ്യം: ഐ.എന്‍.എല്‍

‘ദി കേരള സ്‌റ്റോറി’ എന്ന വിവാദ സിനിമയെ ശക്തിയായി എതിര്‍ക്കുന്നതിനു പകരം വി.എസ്. അച്യുതാനന്ദന്റെ 15 വര്‍ഷം മുമ്പുള്ള പ്രസ്താവന ആസ്പദമാക്കിയാണ് സിനിമ രൂപപ്പെടുത്തിയതെന്ന മുസ്‌ലിം ലീഗിന്റെ വാദം അങ്ങേയറ്റം ബാലിശവും ആര്‍.എസ്.എസിനെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

ലോകത്തിനു മുന്നില്‍ കേരളത്തെയും ഇവിടുത്തെ മുസ്‌ലിം സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്താനും സംസ്ഥാനത്തിന്റെ സഹവര്‍ത്തിത്വ പാരമ്പര്യം തകര്‍ക്കാനുമുള്ള ആര്‍.എസ്.എസിന്റെ ആസൂത്രിത നീക്കമാണീ സിനിമയെന്ന് വളരെ വ്യക്തമാണ്. വിദ്വേശ പ്രചാരണത്തിനായുള്ള മൂര്‍ച്ചയേറിയ ഈ ആയുധം പ്രയോഗിക്കുന്നതിനെതിരെ കേരളം ഒറ്റക്കെട്ടായി നീങ്ങുമ്പോഴാണ് ലീഗ് സെക്രട്ടറി സംഘ നേതൃത്വത്തെ സുഖിപ്പിക്കാന്‍ വി.എസിനെതിരെ കുതിര കയറിയിരിക്കുന്നതെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News