‘മുനീർ ഒരുക്കുന്ന താമസ സൗകര്യം സ്വർണക്കടത്തുകാർക്ക്’: ഐഎൻഎൽ

INL

എം കെ മുനീർ ചെയർമാനായ അമാന എംബ്രേസ് പ്രൊജക്റ്റ്‌ എന്ന പദ്ധതി ഒരുക്കുന്ന താമസ സൗകര്യം കേരളത്തിലെ സ്വർണക്കള്ളക്കടത്തിന്റെ കരിയർ മാർക്കുള്ള താത്കാലിക താമസ സൗകര്യമാണ്  എന്ന്   നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് പറഞ്ഞു. ദുബൈയിൽ സ്ഥിരമായി ജോലി ചെയ്യുന്നവർക്ക് കമ്പനി നൽകുന്നതും അല്ലാത്തതുമായ താമസസൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ വിസിറ്റിംഗ് വിസയിലും മറ്റും പോയി സ്വർണക്കടത്തിന്റെ കരിയർ മാറാവുന്നവർക്കു വേണ്ടിയാണു ഇത്തരം താമസ സൗകര്യങ്ങൾ ആവശ്യമുള്ളത് .

ALSO READ; ബെയ്റൂട്ട് വിമാനത്താവളത്തിന് സമീപം ഇസ്രയേൽ ആക്രമണം: ലക്ഷ്യം നസ്രല്ലയുടെ പിൻഗാമിയെ?

ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് സ്വർണ ക്കടത്തു കേസിൽ ധാരാളം കേസുകളിൽ പ്രതിയും ജയിൽ വാസം അനുഭവിച്ചയാളുമായ അബുലൈസ് ആണെന്നിരിക്കെ അദ്ദേഹത്തെ തന്നെ പ്രൊമോട്ടറാക്കിയത് സ്വർണക്കടത്തുകാരുമായുള്ള മുനീറിന്റെ ബന്ധത്തെയാണ് തെളിയിക്കുന്നത് .സ്വർണ കടത്തിനെതിരെ പോരാളി വേഷം കെട്ടുന്ന മുസ്ലിം ലീഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം അസീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News