വഖഫിനെതിരായ ഉറഞ്ഞു തുള്ളൽ: സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ഐഎൻഎൽ

SURESH GOPI

വഖഫിനെതിരായ സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഐഎൻഎൽ ഉത്തരവാദപ്പെട്ട ഒരു കേന്ദ്ര മന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത, ഒരു ജന വിഭാഗത്തെയാകെ അങ്ങേയറ്റം മ്ലേച്ഛ ഭാഷയിൽ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വയനാട് പ്രസംഗത്തിനെതിരെ സംസ്ഥാന സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് ഐ എൻ എൽ ആവശ്യപ്പെട്ടു.

ദൈവ പ്രീതി കാംക്ഷിച്ച് സമർപ്പിക്കപ്പെട്ട ദാന ധർമ്മങ്ങളെയാണ് സുരേഷ് ഗോപി എന്ന വിവര ദോഷി ഈ വിധത്തിൽ അവഹേളിച്ചിരിക്കുന്നത്. എന്താണ് വഖഫ് എന്ന് ഇദ്ദേഹത്തിന് മനസ്സിലായിട്ടില്ലെങ്കിൽ പഠിക്കാനെങ്കിലും ഈ അവസരം ഉപയോഗിക്കലാണ് മാന്യത. ഇതര ജന വിഭാഗങ്ങൾക്കിടയിൽ വർഗീയത പരത്താനും ആശയ കുഴപ്പം ഉണ്ടാക്കാനും ഹിന്ദുത്വ ശക്തികൾ വിഷയങ്ങളെ വികൃതമാക്കി അവതരിപ്പിക്കുന്നതിൻ്റെ തെളിവാണ് വഖഫിനെക്കുറിച്ച് “കിരാതം” എന്ന വിശേഷണം. വഖഫ് സംബന്ധിച്ച് അമിത് ഷാ തയ്യാക്കിയ വീഡിയോ പുറത്തിറക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്.

ALSO READ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവം; പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി കെ പി ഉദയഭാനു

അമിത് ഷായല്ല ആർ എസ് എസ് തലവൻ വീഡിയോ ഇറക്കിയാലും ആരും ഭയപ്പെടുന്നില്ല, വഖഫ് പോലുള്ള പവിത്രമായ ഒരു സംവിധാനത്തെ തകർക്കാനും സ്വത്തുക്കൾ പിടിച്ചെടുക്കാനുമുള്ള ബി ജെ പി യുടെ നീക്കത്തിലുള്ള അമിത ആത്മവിശ്വാസത്തിലാണ് സുരേഷ് ഗോപിയുടെ വിടുവായത്തം. വഖഫ് ബോർഡ് സംവിധാനത്തെ തന്നെ ഇല്ലാതാക്കുമെന്നാണ് തൃശൂർ എംപി യുടെ വീരവാദം, തെരഞ്ഞെടുപ്പ് അന്തരീക്ഷം വർഗീയ മയമാക്കാനുള്ള നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാറും നടപടി സ്വീകരിക്കണമെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News