‘ഗാന്ധിയുടെ രാമരാജ്യമല്ല ആർഎസ്എസിന്റെ രാമരാജ്യം’, അതറിഞ്ഞിട്ടും എന്തിന് അണികളെ മണ്ടന്മാരാക്കുന്നു? സാദിഖലി തങ്ങൾക്കെതിരെ ഐ എൻ എൽ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഐഎൻഎൽ. ഗാന്ധിയുടെ രാമരാജ്യമല്ല ആർഎസ്എസിന്റെ രാമരാജ്യമെന്ന് അബ്ദുൾ അസീസ് പറഞ്ഞു. ഇതറിയാത്തവരല്ല ലീഗ് നേതൃത്വമെന്നും, എന്നിട്ടും എന്തിനാണ് അണികളെ മണ്ടന്മാരാക്കുന്നതെന്നും അബ്ദുൽ അസീസ് ചോദിച്ചു. കൈരളി ന്യൂസിനോടായിരുന്നു അബ്ദുൽ അസീസിന്റെ പ്രതികരണം.

ALSO READ: രാമക്ഷേത്രം യാഥാർഥ്യവും ഭൂരിപക്ഷത്തിന്റെ ആവശ്യവുമാണെന്ന് വിവാദ പരാമർശം, സാദിഖലി തങ്ങളെ രൂക്ഷമായി വിമർശിച്ച് സമൂഹ മാധ്യമങ്ങൾ

ശ്രീരാമ ക്ഷേത്രം യാഥാര്‍ഥ്യമാണെന്നും, ബഹുഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തിന്‍റെ ആവശ്യമാണെന്നും പറയുന്ന സാദിഖലി തങ്ങളുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ജനുവരി 24ന് വയനാട് പുൽപ്പറ്റയിൽ നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

പ്രസംഗത്തിലെ വിവാദം സൃഷ്‌ടിച്ച ഭാഗം

രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആദരിക്കുന്ന, ബഹുമാനിക്കുന്ന ശ്രീരാമന് ക്ഷേത്രം. അതൊരു യാഥാര്‍ഥ്യമാണ്. അതില്‍ നിന്ന് പുറകോട്ട് പോകാന്‍ രാജ്യത്തിന് സാധിക്കില്ല. അത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തിന്‍റെ ആവശ്യമാണ്. അത് അയോധ്യയില്‍ നിലവില്‍ വന്നു. പക്ഷെ അതില്‍ പ്രതിഷേധിക്കേണ്ട കാര്യം നമുക്കില്ല. ബഹുസ്വര സമൂഹത്തില്‍ ഓരോരുത്തര്‍ക്കും വിശ്വാസങ്ങളുണ്ട്, പാരമ്പര്യങ്ങളുണ്ട്, അനുഷ്ഠാനങ്ങളുണ്ട്, ആചാരങ്ങളുണ്ട്. അതിനനുസരിച്ച് മുന്നോട്ടുപോകുവാന്‍ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ വന്ന ക്ഷേത്രം, കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ കാത്തിരിക്കുന്ന ബാബരി മസ്ജിദ്. ഇതു രണ്ടും ഇന്ത്യയുടെ ഭാഗമാണ്. രണ്ടും ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. നമ്മള്‍ അതിനെ ഉള്‍ക്കൊളളുക.

ALSO READ: ഓലഞ്ഞാലിക്കുരുവീ…വാണി ജയറാം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരാണ്ട്

ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ് രാമക്ഷേത്രവും ഇനി അവിടെ പണിയാന്‍ പോകുന്ന ബാബരി മസ്ജിദും. അത് കര്‍സേവകര്‍ തകര്‍ത്തത് നമുക്കറിയാം. നമുക്കതില്‍ പ്രതിഷേധമുണ്ടായിരുന്നു അക്കാലത്ത്. പക്ഷെ അവിടെ അതിനെ സഹിഷ്ണുതയോടെ നേരിടാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു കഴിഞ്ഞു എന്നുളളതാണ്. പ്രത്യേകിച്ച് കേരളത്തില്‍, കേരളത്തിലാണല്ലോ മുസ്‌ലിംകള്‍ ഏറ്റവും വളരെ സെന്‍സിറ്റീവായും വളരെ ഊര്‍ജസ്വലതയോടെയും ജീവിക്കൂന്ന പ്രദേശം. പക്ഷെ ഇവിടെ അന്ന് രാജ്യത്തിന് മുഴുവന്‍ മാതൃക കാണിച്ചുകൊടുക്കാന്‍ നമ്മുടെ കേരളത്തിലെ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞു. അന്ന് എല്ലാവരും ഉറ്റുനോക്കിയത് മറ്റാരെയുമായിരുന്നില്ല. തകര്‍ന്നത് ബാബരി മസ്ജിദാണ്, തകര്‍ക്കപ്പെട്ടത് യു.പിയിലാണ്, അയോധ്യയിലാണ്.പക്ഷെ രാജ്യവും രാഷ്ട്രീയ നേതൃത്വവുമൊക്കെ ഉറ്റുനോക്കിയത് ഇങ്ങ് തെക്കേ അറ്റത്തെ കേരളത്തിലേക്കാണ്. ഇവിടെ സമാധാനത്തിന്‍റെ പൂത്തിരി കത്തുന്നുണ്ടോ എന്നവര്‍ നോക്കി’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News