ബി.ജെ.പിയുടെ ബീ ടീമായി തുടരാനാണ് തങ്ങളുടെ നിയോഗമെന്ന ഉറച്ച വിശ്വാസത്തിൽ സി എ എ വിഷയത്തിൽ കോൺഗ്രസ് പ്രകടന പത്രികയിൽ ഒരക്ഷരം ഉരിയാടാത്തതിൽ മുസ്ലിം ലീഗിന് എന്താണ് പറയാനുള്ളതെന്നറിയാൻ മതേതര വിശ്വാസികൾക്ക് പൊതുവെയും ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ചും അവകാശമുണ്ടെന്ന് ഐ എൻ എൽ.
ആഗോളസമൂഹം പോലുംആശങ്ക പ്രകടിപ്പിച്ച, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്ന ഒരു വിഷയത്തിൽ കോൺഗ്രസ് ദീക്ഷിക്കുന്ന മൗനം കൊടുംവഞ്ചനയുടെയും ആർ.എസ്.എസ് വിധേയത്വത്തിൻ്റേതുമാണ്. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന സി എ എ, രാജ്യത്തെ 25 കോടി വരുന്ന ന്യൂനപക്ഷങ്ങളിൽ ഉയർത്തുന്ന ഉത്ക്കണ്ഠ കണ്ടില്ലെന്ന് നടിക്കുന്ന കോൺഗ്രസ് സമീപനത്തോട് മുസ്ലിം ലീഗ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ആശ്ചര്യകരമാണ്. സി എ എ വിഷയത്തിൽ യു.ഡി.എഫ് നടത്തിയ ഏതാനും നൈറ്റ് മാർച്ചുകൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കപടനാടകമാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.
സംഘ്പരിവാറിനെ ഭയന്ന്, അവരുടെ വർഗീയ അജണ്ടകൾക്കെതിരെ മൗനം പാലിക്കുന്ന കോൺഗ്രസിനെ കാത്തിരിക്കുന്നത് 2019നെക്കാൾ വലിയ തിരിച്ചടികളായിരിക്കും. ഇനിയും കോൺഗ്രസിനൊപ്പം നിന്ന് ന്യൂനപക്ഷങ്ങളുടെയുടെയും മതേതര വിശ്വാസികളുടെയും രോഷം ഏറ്റുവാങ്ങണമോമെന്ന് തീരുമാനിക്കാനുള്ള അവസാനത്തെ അവസരമാണ് ലീഗിന് മുന്നിൽ വന്നുചേർന്നിരിക്കുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here