സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടപ്പെട്ടത് മതേതര ചേരിയുടെ കരുത്തനായ അമരക്കാരനെയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രൂപംകൊണ്ട ഇന്ത്യാ മുന്നണിയടക്കം രാജ്യത്ത് ഉടലെടുത്ത മതേതര കൂട്ടായ്മകളുടെ നേതൃസ്ഥാനത്തെല്ലാം യെച്ചൂരി ഉണ്ടായിരുന്നു. ഇത്തരം കൂട്ടായ്മകളുടെയും ഐക്യത്തിന്റെയും വക്താവായിട്ടാണ് അദ്ദേഹം ജീവിച്ചതും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് ഉരുവം കൊടുത്തതും. ഹിന്ദുത്വ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ഫാസിസത്തോട് സന്ധിയില്ലാ പോരാട്ടം നടത്തിയ മറ്റൊരു ദേശീയ നേതാവിനെ നമ്മുടെ കാലഘട്ടത്തില്‍ കാണാന്‍ കഴിയില്ല. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി ജീവിതത്തിലൂടെയും കാഴ്ചപ്പാടിലൂടെയും കാണിച്ചുകൊടുത്ത ആത്മാര്‍ത്ഥതയുള്ള പോരാളിയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ അഭ്യൂദയകാംക്ഷിയും മാര്‍ഗദര്‍ശിയുമായിരുന്നു അദ്ദേഹം. തന്റെ മുന്‍ഗാമി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഐഎന്‍എല്‍ സ്ഥാപകന്‍ സുലൈമാന്‍ സേട്ട് സാഹിബിന് നല്‍കിയ എല്ലാ പ്രോത്സാഹനവും പിന്തുണയും യെച്ചൂരിയും തുടര്‍ന്ന് നല്‍കി പോന്നു. കേരളത്തിലേതുപോലെ ദേശീയ തലത്തിലും ഐ എന്‍ എല്ലും സി പി ഐ എമ്മും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹം. സി പി ഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമല്ല ഐ എന്‍ എല്ലിനും തീരാ നഷ്ടമാണ് യെച്ചൂരിയുടെ വിയോഗമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ALSO READ:സീതാറാം യെച്ചൂരി രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കിയ നേതാവ്: വി ഡി സതീശന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here