മൂന്നാം സീറ്റ് തർക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായൊടുങ്ങി; ഐ എൻ എൽ

തങ്ങൾക്ക് മൂന്നാമതൊരു ലോക് സഭാ സീറ്റിന് അർഹതയുണ്ടെന്ന മുസ്​ലിം ലീഗിൻറ അവകാശവാദവും അത് യുഡിഎഫിൽ സൃഷ്​ടിച്ച വിവാദവും പലരും പ്രവചിച്ചത് പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങിയിരിക്കയാണെന്ന് ഐഎൻഎൽ സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.മൂന്നാം ലോക്സഭാ സീറ്റ് തരാൻ സാധ്യമല്ല എന്ന് കോൺഗ്രസ്​ അസന്ദിഗധ്മായി അറിയിച്ച സ്​ഥിതിക്ക് കോൺഗ്രസ്​ നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമാണെന്ന ലീഗ് നേതാക്കളുടെ പ്രസ്​താവന, അണികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.

ALSO READ: ഡീപ് ഫേക്കുകൾക്ക് പണികിട്ടും, ഹെൽപ് ലൈനുമായി വാട്സ്അപ്
ലീഗണികൾ രോഷാകുലരും ക്ഷുഭിതരുമാണ്. പീന്നീട് വരാൻപോകുന്ന രാജ്യസഭാ സീറ്റ് നൽകുന്ന കാര്യം ആലോചിക്കാമെന്ന ഉറപ്പു മാത്രമാണ് ലീഗിന് നൽകിയതെന്ന് കോൺഗ്രസ്​ നേതാക്കൾ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. കോൺഗ്രസ് സംഘടനാപരമായി ശോഷിച്ച് അസ്​തിപഞ്ജരമായിട്ടും അർഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങാൻ സാധിക്കാത്ത ലീഗ് നേതൃത്വത്തിെൻറ കൊള്ളരുതായ്മക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം പതഞ്ഞു പൊങ്ങുന്നുണ്ട്.

ലീഗിന് മറ്റൊരു ലോക്സഭാ സീറ്റ് കൂടി നൽകിയാൽ സാമുദായിക ധ്രുവീകരണത്തിന് അത് ഇടയായേക്കുമെന്ന കോൺഗ്രസിൻറ ഭീഷണി 1950കളിലും 60കളിലും അന്നത്തെ കോൺഗ്രസ്​ നേതൃത്വം വെച്ചുപുലർത്തിയ മുസ്​ലിം വിരുദ്ധ സമീപനത്തിന് ഒരു മാറ്റവും വന്നിട്ടില്ല എന്നതിൻറ തെളിവാണ്. വിലപേശൽ ശേഷി നഷ്​ടപ്പെട്ട മുസ്​ലിം ലീഗിന് മേലിലും കോൺഗ്രസിൻറ അടിമകളായി കഴിയാനാണ് വിധി. ആർജവമുണ്ടെങ്കിൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് മുന്നണിയിൽ നിന്ന് പുറത്തുകടന്ന്, പാർട്ടിയുടെയും അത് പ്രതിനിധാനം ചെയ്യുന്ന ജനതയുടെയും ഇസ്സത്ത് ഉയർത്തിപ്പിടക്കാനാണ് ലീഗ്​ നേതൃത്വം തയാറാവേണ്ടതെന്ന് കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

ALSO READ: ‘ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം വെച്ച് 50 കോടി’, മലയാള സിനിമയിൽ ചരിത്രം കുറിച്ച് മമ്മൂട്ടി, ഇതിനെ മറികടക്കാൻ ഇനി ആരുണ്ട്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News